എമിറേറ്റ്സ് ഡ്രോ: ഇന്ത്യൻ വനിത നേടിയത് 13.50 ലക്ഷം രൂപ

Published : Jun 13, 2024, 05:45 PM IST
എമിറേറ്റ്സ് ഡ്രോ: ഇന്ത്യൻ വനിത നേടിയത് 13.50 ലക്ഷം രൂപ

Synopsis

മലയാളികളായ അജേഷ് പാലത്ത്, അനീഷ് കല്ലാഴി എന്നിവരും സമ്മാനർഹരായി.

ലോകം മുഴുവനുള്ള മത്സരാർത്ഥികളുടെ ജീവിതം മാറ്റിമറിക്കുന്നത് തുടരുകയാണ് എമിറേറ്റ്സ് ഡ്രോ. ആന്ധ്രാപ്രദേശിൽ നിന്നുള്ള 21 വയസ്സുകാരി വനിത കെ. ആണ് ഏറ്റവും പുതിയ ഇന്ത്യയിൽ നിന്നുള്ള വിജയി. ബിരുദം പൂർത്തിയാക്കി ജോലി തേടുകയാണ് വനിത ഇപ്പോൾ. ഇതിനിടയ്ക്കാണ് എമിറേറ്റ്സ് ‍ഡ്രോ ടോപ് റാഫ്ൾ സമ്മാനമായ AED 60,000 (ഏകദേശം 13.50 ലക്ഷം രൂപ) EASY6 വഴി വനിത സ്വന്തമാക്കിയത്.

യു.എ.ഇയിൽ ആണ് വനിതയുടെ രക്ഷിതാക്കൾ. അവരാണ് ആഴ്ച്ചതോറും ​ഗെയിം കളിക്കാൻ വനിതയെ പ്രചോദിപ്പിച്ചത്.

"ഞാൻ വളരെ ഹാപ്പിയാണ്. അച്ഛനും അമ്മയും പറഞ്ഞത് കേട്ട് സ്ഥിരമായി ​ഗെയിം കളിക്കുകയാണ് ഞാൻ. നന്ദി, എമിറേറ്റ്സ് ഡ്രോ, ജീവിതം മാറ്റിമറിച്ച ഈ അവസരം തന്നതിന്." - വനിത പറയുന്നു.

രണ്ട് സഹോദരിമാരുണ്ട് വനിതയ്ക്ക്. അവരുടെ വിദ്യാഭ്യാസത്തിനായി സമ്മാനത്തുക ചെലവാക്കാനാണ് വനിത ആ​ഗ്രഹിക്കുന്നത്.

സൗദി അറേബ്യയിൽ നിർമ്മാണത്തൊഴിലാളിയായ നേപ്പാളി ജീത് ഥാപയാണ് മറ്റൊരു വിജയി. MEGA7 ടോപ് റാഫ്ൾ സമ്മനമായ AED 70,000 അദ്ദേഹം സ്വന്തമാക്കി.

"ആദ്യമായാണ് ​ഗെയിമിലൂടെ സമ്മാനം നേടുന്നത്. ഞാൻ വളരെ ഹാപ്പിയാണ്." - ഥാപ്പ പറയുന്നു.

മലയാളികളായ അജേഷ് പാലത്ത്, അനീഷ് കല്ലാഴി എന്നിവരും സമ്മാനർഹരായി. EASY6 കളിച്ച് ഒരു അക്കം അകലെയാണ് രണ്ടു പേർക്കും AED 15 മില്യൺ നഷ്ടമായത്. ഇരുവരും AED 75,000 ഉറപ്പിച്ചു.

ഒന്നിലധികം വഴികളിലൂടെ വിജയിക്കാൻ എമിറേറ്റ്സ് ഡ്രോ അവസരം നൽകുന്നുണ്ടെന്നതാണ് പ്രത്യേകതയെന്ന് അജേഷ് പറയുന്നു. ഒരക്കം അകലെ 15 മില്യൺ ദിർഹം നഷ്ടമായെങ്കിലും തനിക്ക് ലഭിച്ച സമ്മാനം അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. സമ്മാനത്തുക നാട്ടിലേക്ക് അയക്കാനാണ് അജേഷിന്റെ ആ​ഗ്രഹം.

സാമ്പത്തികമായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ തനിക്ക് ലഭിച്ച പണം ഉപയോ​ഗിക്കുമെന്ന് അനീഷ് പ്രതികരിച്ചു. ഈ ആഴ്ച്ച AED 685,000-ത്തിന് മുകളിൽ സമ്മാനം പങ്കിട്ടത് 5,500-ൽ അധികം പേരാണ്. ജൂൺ 14 മുതൽ 16 വരെ യു.എ.ഇ സമയം രാത്രി 9 മണിക്ക് അടുത്ത ലൈവ് സ്ട്രീം നടക്കും. എമിറേറ്റ്സ് ഡ്രോ വെബ്സൈറ്റിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ലൈവ് സ്ട്രീം കാണാം.

EASY6, FAST5, MEGA7, PICK1 ​ഗെയിമുകളിലൂടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാം. നമ്പറുകൾ ബുക്ക് ചെയ്യാൻ വിളിക്കാം - +971 4 356 2424 (അന്താരാഷ്ട്ര ഉപയോക്താക്കൾ), ഇ-മെയിൽ customersupport@emiratesdraw.com അല്ലെങ്കിൽ സന്ദർശിക്കൂ emiratesdraw.com സോഷ്യൽ മീഡിയയിൽ @emiratesdraw

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

2022ൽ കാണാതായ യുവതി, തിരോധാനത്തിൽ ദുരൂഹത, അന്വേഷണത്തിൽ പ്രതി സഹോദരൻ, കൊലപ്പെടുത്തി മൃതദേഹം മരുഭൂമിയിൽ കുഴിച്ചിട്ടു
ഒമാൻ ആകാശത്ത് ഇന്ന് അപൂർവ്വ കാഴ്ചയൊരുങ്ങുന്നു, ജെമിനിഡ് ഉൽക്കാവർഷം ദൃശ്യമാകും