
റിയാദ്: ഇത്തവണ വിദേശരാജ്യങ്ങളിൽ നിന്ന് ഹജ്ജിനെത്തിയവരിൽ ഏറ്റവും പ്രായമേറിയ തീർഥാടകയായി അൽജിരിയയിൽ നിന്നുള്ള ‘സർഹോദാ സെറ്റിതി’. 130 വയസുള്ള ഈ തീർഥാടക കഴിഞ്ഞ ദിവസമാണ് സൗദി എയർലൈൻസ് വിമാനത്തിൽ മക്കയിലെത്തിയത്. സൗദിയിലെത്തിയ 130 വയസുകാരിക്ക് സൗദി ഉദ്യോഗസ്ഥര്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. വിമാനത്തിൽ സൗദി എയർലൈൻസ് അധികൃതരും തീർഥാടകയുടെ വരവ് ആഘോഷിച്ചു.
Read Also - കുവൈത്ത് ദുരന്തം; എൻബിടിസി കുവൈത്തിലെ ഏറ്റവും വലിയ കൺസ്ട്രക്ഷൻ കമ്പനി, പല സ്ഥലങ്ങളിൽ ലേബർ ക്യാമ്പുകൾ
സൽമാൻ രാജാവിന്റെ അതിഥികളായി ഗാസയിൽ നിന്ന് 1000 പേര്‍ ഹജ്ജിനെത്തും
ഗാസയിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളിൽ നിന്ന് 1000 പേർ, സൽമാൻ രാജാവിന്റെ അതിഥികളായി ഹജ്ജിനെത്തും. ഗാസയ്ക്കായി ആദ്യം ശബ്ദമുയർത്തിയ സഹായമയച്ച രാജ്യങ്ങളിലൊന്നായ സൗദി, ഏറ്റവും വലിയ തീർത്ഥാടനമായ ഹജ്ജിലും ഒരു മാതൃക തീർക്കുകയാണ്. സൽമാൻ രാജാവിന്റെ പ്രത്യേക ഉത്തരവോടെ ഗാസയിൽ നിന്ന് ആയിരം തീർത്ഥാടകരെത്തും. ആക്രമണത്തിൽ മരിച്ചവരും പരിക്കേറ്റരുമായവരുടെ കുടുംബങ്ങളിൽ നിന്നായിരിക്കും ആ അതിഥികൾ. ഇതോടെ മൊത്തം പലസ്തീനിൽ നിന്നുള്ള തീർത്ഥാടകർ 2000 ആയി. 180 രാജ്യങ്ങളിൽ നിന്ന് 13 ലക്ഷം തീർത്ഥാടകർ ഇതിനോടകം എത്തി കഴിഞ്ഞു. ആഭ്യന്തര തീർത്ഥാടകരും മക്കയിലേക്ക് നേരിട്ടെത്തുന്നവരുമാണ് വരും ദിനങ്ങളിൽ എത്തുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam