
ഒരക്കം അകലെ മലയാളിക്ക് നഷ്ടമായത് 100 മില്യൺ ദിർഹം. എമിറേറ്റ്സ് ഡ്രോ നറുക്കെടുപ്പിലാണ് മലയാളി റിജോ തോമസ് ജോസിന് ഒന്നാം സമ്മാനം നഷ്ടമായത്. രണ്ടാം സമ്മാനമായ 2.5 ലക്ഷം ദിർഹം മെഗാ7 ഡ്രോയിൽ റിജോ സ്വന്തമാക്കി. എമിറേറ്റ്സ് ഡ്രോയിലൂടെ ഇപ്പോൾ 2 കിലോഗ്രാം സ്വർണ്ണം നേടാം. അതും സൗജന്യമായി!
"ഇ-മെയിൽ വഴിയാണ് സമ്മാനം ലഭിച്ച വിവരം ഞാൻ അറിഞ്ഞത്. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇത് വലിയൊരു തുകയാണ്." - കുടുംബ ബിസിനസ് നടത്തുന്ന 37 വയസ്സുകാരനായ റിജോ പറയുന്നു.
വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന ബുദ്ധിമുട്ടാണെന്നാണ് റിജോ പറയുന്നത്. പക്ഷേ, വിദ്യാർത്ഥികളെ അവരുടെ സ്വപ്നങ്ങൾ പിന്തുടരാൻ സഹായിക്കുന്നതിൽ അഭിമാനമുണ്ടെന്നും റിജോ പറയുന്നു. ഒരു വർഷത്തോളമായി റിജോ എമിറേറ്റ്സ് ഡ്രോ കളിക്കുന്നുണ്ട്. ഗ്രാൻഡ് പ്രൈസ് 100 മില്യൺ ദിർഹം നേടണമെന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
എന്നെങ്കിലും ഗ്രാൻഡ് പ്രൈസ് നേടാനായാൽ സ്കൂളിലേക്ക് കുട്ടികളെ അയക്കാൻ പണമില്ലാത്ത മാതാപിതാക്കൾക്ക് സഹായത്തിനായി പണം ചെലവഴിക്കുമെന്നാണ് റിജോ പറയുന്നത്.
ഒറ്റ ടിക്കറ്റിലൂടെ മൂന്നിരട്ടി വിജയം നേടാനുള്ള അവസരമാണ് എമിറേറ്റ്സ് ഡ്രോ. ഈസി6, ഫാസ്റ്റ്5, മെഗാ7 ഏത് ടിക്കറ്റ് എടുത്താലും നറുക്കെടുപ്പിന് പുറമെ 2 കിലോഗ്രാം സ്വർണ്ണം നേടാനുള്ള ഗോൾഡൻ റാഫ്ളിലും നിങ്ങൾക്ക് പങ്കെടുക്കാനാകും.
എങ്ങനെയാണ് പങ്കെടുക്കുക?
സൗജന്യമായി ഗോൾഡ് റാഫ്ളിൽ പങ്കെടുക്കാം, രണ്ടു കിലോഗ്രാം സ്വർണ്ണം നേടാം.
സെപ്റ്റംബർ മൂന്ന് 2023-ന് യു.എ.ഇ സമയം രാത്രി 8.30-ന് മുൻപ് ഈസി6, ഫാസ്റ്റ്5, മെഗാ7 ടിക്കറ്റുകളിൽ ഒന്നെടുക്കാം.
റാൻഡം നമ്പർ ജനറേറ്ററിലൂടെ ഗോൾഡ് റാഫ്ൾ വിജയികളെ തെരഞ്ഞെടുക്കും.
ഗോൾഡ് ആൻഡ് ക്യാഷ് പ്രൈസ് ഷെഡ്യൂൾ
ഈസി6 - സെപ്റ്റംബർ 1. 30 വിജയികൾക്ക് 15 ഗ്രാം സ്വർണ്ണം വീതം.
ഫാസ്റ്റ്5 - സെപ്റ്റംബർ 2. 60 വിജയികൾക്ക് 20 ഗ്രാം സ്വർണ്ണം വീതം.
മെഗാ7 - സെപ്റ്റംബർ 3. ഗോൾഡൻ ഫിനാലെ. പത്ത് പേർക്ക് 50 ഗ്രാം സ്വർണ്ണം വീതം.
വിവരങ്ങൾക്ക് - 800 7777 7777. സന്ദർശിക്കാം - www.emiratesdraw.com സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യാം - @emiratesdraw
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ