
ഏപ്രിൽ 28-ന് നടന്ന MEGA7 റാഫ്ള്‍ ഡ്രോയിൽ വിജയികളായ ഫിലിപ് ക്യാരി, ഷെയ്ഖ് അബ്ദുൾ ലത്തീഫ് എന്നിവര്‍ സ്വന്തമാക്കിയത് AED 10,000 വീതം. എമിറേറ്റ്സ് ഡ്രോയുടെ തുടക്കം മുതൽ ഗെയിം കളിക്കുന്ന ഫിലിപ് രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സമ്മാനം നേടുന്നത്. അതേസമയം, ഷെയ്ഖ് മെഗാ7 ഗെയിമിന് ആദ്യമായി രജിസ്റ്റര്‍ ചെയ്ത അതേ ദിവസം തന്നെ ഭാഗ്യശാലിയായി.
അബുദാബിയിൽ ഏവിയേഷൻ മേഖലയിൽ ജോലി ചെയ്യുന്ന 52 വയസ്സുകാരനായ ഫിലിപ് ക്യാരി യു.കെ പൗരനാണ്. അടുത്തടുത്ത് രണ്ട് വിജയങ്ങള്‍ തന്നെ അമ്പരിപ്പിച്ചെന്നാണ് ഫിലിപ്പിന്‍റെ മറുപടി. പ്രൈസ് തുകകൊണ്ട് ശ്രീലങ്കയിലേക്ക് കുടുംബത്തോടൊപ്പം വെക്കേഷനാണ് ഫിലിപ് ആഗ്രഹിക്കുന്നത്. ഭാഗ്യം തുണച്ചാൽ തനിക്ക് 100 മില്യൺ ദിര്‍ഹം സമ്മാനം ലഭിക്കുമെന്നാണ് ഫിലിപ് കരുതുന്നത്. യു.കെയിലെ ഭവന വായ്പ അടച്ചുതീര്‍ത്ത് ലോകം ചുറ്റുക, തന്നെ സഹായിച്ച ആളുകളെ തിരികെ സഹായിക്കുക എന്നതാണ് ഫിലിപ് ഗ്രാൻഡ് പ്രൈസ് കൊണ്ട് ചെയ്യാൻ അഗ്രഹിക്കുന്നത്.
മലയാളിയായ 54 വയസ്സുകാരൻ ഷെയ്ഖ് അബ്ദുൾ ലത്തീഫ് കാസറഗോഡ് സ്വദേശിയാണ്. ഷാര്‍ജയിൽ 12 വര്‍ഷമായി ജോലി ചെയ്യുന്ന അദ്ദേഹം EASY6 ഗെയിമിൽ മുൻപ് പങ്കെടുത്തിട്ടുണ്ട്. എന്നാൽ ആദ്യ ശ്രമത്തിൽ തന്നെ മെഗാ7 വഴി AED 10,000 സ്വന്തമാക്കിയത് അപ്രതീക്ഷിതമെന്നാണ് അദ്ദേഹം പറയുന്നത്. തുടര്‍ന്നും എമിറേറ്റ്സ് ഡ്രോ കളിക്കാനാണ് ഷെയ്ഖിന്‍റെ തീരുമാനം.
മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ മേഖലകളിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് എമിറേറ്റ്സ് ഡ്രോയുടെ AED 100 million ഗ്രാൻഡ് പ്രൈസ്. ഏഴ് നമ്പറുകള്‍ ഒരുപോലെയാക്കുന്ന വ്യക്തിക്കോ ഗ്രൂപ്പുകള്‍ക്കോ ഈ തുക നേടാം. ഇതുവരെ ഇത് ആരും സ്വന്തമാക്കിയിട്ടില്ല. മെയ് ഏഴ് രാത്രി 9-ന് ആണ് (യു.എ.ഇ സമയം) അടുത്ത മത്സരം.
എമിറേറ്റ്സ് ഡ്രോയുടെ യൂട്യൂബ്, ഫേസ്ബുക്ക്, വെബ്സൈറ്റിലൂടെ തത്സമയം ഗെയിം കാണാം. കൂടുതൽ വിവരങ്ങള്‍ക്ക് വിളിക്കാം - 800 7777 7777 (ടോൾഫ്രീ). അല്ലെങ്കിൽ സന്ദര്‍ശിക്കാം www.emiratesdraw.com സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളിൽ എമിറേറ്റ്സ് ഡ്രോ പിന്തുടരാം - @emiratesdraw
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ