
കഴിഞ്ഞ വാരാന്ത്യം എമിറേറ്റ്സ് ഡ്രോ വഴി 10,000 വിജയികൾ പങ്കുവെച്ചത് ഒരു മില്യൺ ദിർഹം. മെഗാ7, ഈസി6, ഫാസ്റ്റ്5 ഗെയിമുകളാണ് വിജയികളെ സൃഷ്ടിച്ചത്. ഇന്ത്യ, പലസ്തീൻ എന്നിവിടങ്ങളിൽ നിന്നുള്ള നാലു പേരാണ് വലിയ വിജയം നേടിയത്. രണ്ട് ഇന്ത്യക്കാർക്ക് ഒരു നമ്പർ വ്യത്യാസത്തിൽ മെഗാ7 ഗ്രാൻഡ് പ്രൈസായ 100 മില്യൺ ദിർഹം നഷ്ടമായി. പലസ്തീനിൽ നിന്നുള്ള വിജയിക്ക് ഒരേ നറുക്കെടുപ്പിൽ രണ്ട് സമ്മാനങ്ങൾ ഈസി6 വഴി ലഭിച്ചു. 16,666 ദിർഹമാണ് സമ്മാനം. മറ്റൊരു പലസ്തീൻ മത്സരാർത്ഥിക്ക് ഫാസ്റ്റ്5 റാഫ്ൾ വഴി 75,000 ദിർഹം നേടാനായി.
മെഗാ7 നൽകുന്ന വിശ്വാസം
ബെംഗലൂരുവിൽ നിന്നുള്ള 65 വയസ്സുകാരനായ ജയപാൽ നമ്പ്യാർ ആണ് മെഗാ7 വിജയിച്ച ഒരാൾ. 32 വർഷമായി അദ്ദേഹം യു.എ.ഇയിൽ ജീവിക്കുന്നുണ്ട്. ഒരു അക്കം അകലത്തിൽ ഈ നറുക്കെടുപ്പിൽ അദ്ദേഹത്തിന് നഷ്ടമായത് 100 മില്യൺ ദിർഹം നേടാനുള്ള അവസരമാണ്. സമ്മാനമായി ജയപാൽ നേടിയത് 1,25,000 ദിർഹം. താൻ പാർട്ണറായ ഫ്രെയ്റ്റ് ഫോർവേഡിങ് കമ്പനിയിൽ തനിക്ക് ലഭിച്ച പണം ഉപയോഗിക്കാനാണ് ജയപാൽ ആഗ്രഹിക്കുന്നത്. നറുക്കെടുപ്പിന് മണിക്കൂറുകൾക്ക് മുൻപാണ് ജയപാൽ ടിക്കറ്റ് വാങ്ങിയത്.
വിജയിക്കാൻ ഈസി6
പലസ്തീനിൽ നിന്നുള്ള അദ്നാൻ കനാൻ ലുത്ഫി അഹമ്മദ് 16,666 ദിർഹമാണ് രണ്ടുവട്ടം സ്വന്തമാക്കിയത്. യു.എ.ഇയിൽ 19 വർഷമായി അദ്നാൻ താമസിക്കുന്നുണ്ട്. സ്വന്തമായി ഒരു മീഡിയ പ്രൊഡക്ഷൻ കമ്പനി നടത്തുകയാണ് ഈ 37 വയസ്സുകാരൻ. മെഗാ7 ഗ്രാൻഡ് പ്രൈസായ 100 മില്യൺ ദിർഹം നേടാൻ ഇനിയും പരിശ്രമം തുടരുമെന്നാണ് അദ്നാൻ പറയുന്നത്.
ഫാസ്റ്റ്5 അർത്ഥവത്തായ സമ്മാനം
പലസ്തീനിൽ നിന്നുള്ള അബ്ദുൾസലാം ജലീൽ 59 വയസ്സുകാരനായ സിവിൽ എൻജിനീയറാണ്. തനിക്ക് ലഭിച്ച തുക അനാഥക്കുട്ടികളെ സംരക്ഷിക്കാൻ ചെലവാക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. രണ്ട് കുട്ടികളുടെ പിതാവാണ് അബ്ദുൾസലാം. 25 വർഷമായി യു.എ.ഇയിൽ ജീവിക്കുന്ന അദ്ദേഹം പറയുന്നത്, സമ്മാനത്തെക്കാൾ ഉപരിയായി സ്വപ്നങ്ങൾ തേടുന്ന മനുഷ്യർക്കുള്ള സമർപ്പണം എന്നാണ് സമ്മാനത്തെ വിശേഷിപ്പിക്കുന്നത്.
എമിറേറ്റ്സ് ഡ്രോയുടെ വരുന്ന ഗെയിമുകൾ ഡിസംബർ ഒന്ന് മുതൽ ഡിസംബർ മൂന്ന് വരെ ലൈവ് സ്ട്രീം ചെയ്യും. രാത്രി 9 മണിക്ക് (യു.എ.ഇ സമയം) എമിറേറ്റ്സ് ഡ്രോ ഔദ്യോഗിക വെബ്സൈറ്റ്, യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പ്ലാറ്റ്ഫോമുകളിൽ നറുക്കെടുപ്പ് കാണാം. @emiratesdraw സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യാം. അല്ലെങ്കിൽ വിളിക്കാം - 800 7777 7777 അതുമല്ലെങ്കിൽ സന്ദർശിക്കാം - www.emiratesdraw.com
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ