ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പദ്ധതിയിൽ പങ്കാളിയായി എമിറേറ്റ്സ് ഡ്രോ

Published : Mar 01, 2023, 07:18 PM IST
ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പദ്ധതിയിൽ പങ്കാളിയായി എമിറേറ്റ്സ് ഡ്രോ

Synopsis

യു.എ.ഇയിലെ ഉപഭോക്തൃ അവകാശങ്ങള്‍ക്കൊപ്പം വ്യാപാരികളുമായുള്ള ബന്ധം മെച്ചപ്പെടുത്തൽ, വാണിജ്യമേഖലയിലെ തട്ടിപ്പുകള്‍ തടയൽ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.

ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള ക്യാംപെയിന് തുടക്കമിട്ട് എമിറേറ്റ്സ് സൊസൈറ്റി ഫോര്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷൻ. എമിറേറ്റ്ഡ് ഡ്രോയുമായി സഹകരിച്ചാണ് "നിങ്ങളുടെ സുരക്ഷ ഞങ്ങളുടെ ഉത്തരവാദിത്തം" (Our Responsibility is Your Protection) എന്ന പേരിൽ ക്യാംപെയ്ൻ ആരംഭിച്ചത്. ഗ്രാൻഡ് മില്ലേനിയം ഹോട്ടലിൽ നടന്ന പരിപാടിയിൽ യു.എ.ഇ സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുത്തു.

യു.എ.ഇയിലെ ഉപഭോക്തൃ അവകാശങ്ങള്‍ക്കൊപ്പം വ്യാപാരികളുമായുള്ള ബന്ധം മെച്ചപ്പെടുത്തൽ, വാണിജ്യമേഖലയിലെ തട്ടിപ്പുകള്‍ തടയൽ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.

പരിപാടിയുടെ ഭാഗമായി അൽ ഇത്തിഹാദ് സ്ട്രീറ്റിൽ 100 മീറ്റര്‍ നീളവും 10 മീറ്റര്‍ ഉയരവുമുള്ള ഒരു ചുമര്‍ചിത്രം സ്ഥാപിക്കും. 2023 മെയ് 1-ന് അനാച്ഛാദനം ചെയ്യുന്ന ചുമര്‍ച്ചിത്രം ഗിന്നസ് റെക്കോഡിൽ ഇടംനേടുമെന്നാണ് കരുതുന്നത്.

യു.എ.ഇയിൽ ഉപയോക്താക്കള്‍ക്ക് വളരെ സുരക്ഷിതമായ അന്തരീക്ഷമാണ് ഉള്ളതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് എമിറേറ്റ്സ് സൊസൈറ്റി ഫോര്‍ കൺസ്യൂമര്‍ പ്രൊട്ടക്ഷൻ ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അൽ മുഹൈരി പറഞ്ഞു.

പരിപാടി സ്പോൺസര്‍ ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് എമിറേറ്റ്ഡ് ഡ്രോ മാര്‍ക്കറ്റിങ് വിഭാഗം തലൻ പോൾ ചാഡെര്‍ പറഞ്ഞു. മികച്ച നാളെക്ക് വേണ്ടിയാണ് എമിറേറ്റ്സ് ഡ്രോ പ്രവര്‍ത്തിക്കുന്നത്. യു.എ.ഇ തീരത്തെ പവിഴപ്പുറ്റുകള്‍ സംരക്ഷിക്കുന്നത് ഉൾപ്പെടെയുള്ള പരിപാടികള്‍ക്ക് എമിറേറ്റ്സ് ഡ്രോ പിന്തുണ നൽകുന്നുണ്ട്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ