എമിറേറ്റ്സ് ഡ്രോ – ഒരു അക്കം അകലെ മില്യണുകൾ. ക്യാഷ് പ്രൈസ് നേടി രണ്ടു പേർ

Published : Jul 10, 2026, 11:41 PM IST
Emirates Draw

Synopsis

ഗ്രാൻഡ് പ്രൈസ് നേടാനായില്ലെങ്കിലും ഇരുവരും ക്യാഷ് പ്രൈസുകൾ സ്വന്തമാക്കി.

എമിറേറ്റ്സ് ഡ്രോയിൽ ഗ്രാൻഡ് പ്രൈസിന് ഒരു അക്കം അകലെ വരെയെത്തി രണ്ടു പേർ. ഈസി6, മെഗാ7 ഗെയിമുകളിലാണ് പാകിസ്ഥാനിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള മത്സരാർത്ഥികൾ ഗ്രാൻഡ് പ്രൈസിന് തൊട്ടടുത്തെത്തിയത്.

ഗ്രാൻഡ് പ്രൈസ് നേടാനായില്ലെങ്കിലും ഇരുവരും ക്യാഷ് പ്രൈസുകൾ സ്വന്തമാക്കി.

പാകിസ്ഥാനിൽ നിന്നുള്ള സെയിൽസ് ജീവനക്കാരൻ സീഷാൻ ഹാഷിം ഈസി6 കളിച്ച് അഞ്ച് നമ്പറുകൾ മാച്ച് ചെയ്തു. 25,000 ഡോളർ ആണ് സമ്മാനം. ഒരക്കം കൂടെ മാച്ച് ചെയ്തിരുന്നെങ്കിൽ 4 മില്യൺ ഡോളർ അദ്ദേഹത്തിന് നേടാനാകുമായിരുന്നു.

കുടുംബത്തിന്റെ ബാധ്യതകൾ വീട്ടാനും കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാനും സമ്മാനത്തുക ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ നിന്നുള്ള വിജയി ഹേമംഗ് ഗരേഘാൻ ആണ്. മെഗാ7 ടിക്കറ്റ് അദ്ദേഹം തെരഞ്ഞെടുത്തത് വിവാഹ വാർഷിക ദിനത്തിലാണ്. ഭാര്യയുടേയും തന്റേയും പിറന്നാളുകൾ, ഭാര്യയെ ആദ്യം കണ്ട ദിവസം, വിവാഹ തീയതി എന്നിവ ചേർത്താണ് അദ്ദേഹം ടിക്കറ്റ് തെരഞ്ഞെടുത്തത്.

ആറ് നമ്പറുകൾ മാച്ച് ചെയ്ത ഹേമംഗ് 40,000 ഡോളർ നേടി. ഒരക്കം അകലെ അദ്ദേഹത്തിന് നേടാനാകുമായിരുന്നത് 30 മില്യൺ ഡോളർ.

“ഞാൻ വിധിയിൽ വിശ്വസിക്കുന്നുണ്ട്. എന്റെ ഭാര്യയാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. ഞാൻ ഭാര്യയുടെ ഒപ്പമുണ്ടായിരുന്നപ്പോഴാണ് റിസൾട്ട് വന്നത്. അവളാണ് ഇമെയിൽ പരിശോധിച്ചത്. അനുഗ്രഹീതമായ അവസരമായിരുന്നു അത്.” – ഹേമംഗ് പറഞ്ഞു.

സമ്മാനത്തുക ഭാര്യയ്ക്ക് ഒപ്പം യാത്ര ചെയ്യാനായി ഉപയോഗിക്കാനാണ് അദ്ദേഹം താൽപര്യപ്പെടുന്നത്.

ഹേമംഗ് ആദ്യമായി എടുത്ത എമിറേറ്റ്സ് ഡ്രോ ടിക്കറ്റിലൂടെ ഭാഗ്യം നേടിയപ്പോൾ, സീഷാൻ ആറ് മാസമായി ഗെയിം കളിച്ചാണ് സമ്മാനം ഉറപ്പിച്ചത്.

അടുത്ത അവസരം ഉടൻ

അടുത്ത ഈസി6 ഡ്രോ വെള്ളിയാഴ്ച്ചയാണ്. മെഗാ7 ഡ്രോ ഞായറാഴ്ച്ചയും. സമയം വൈകീട്ട് 5 മണി (യു.ടി.സി)

ഫ്രീ ടിക്കറ്റുകൾ നേടാം

ഇപ്പോൾ 1 മെഗാ7, 1 വൈൽഡ്5, 1 ഫാസ്റ്റ്6 ടിക്കറ്റുകൾ ഒരുമിച്ച് വാങ്ങിയാൽ 52 ഫ്രീ ടിക്കറ്റുകൾ നേടുന്ന അഞ്ച് പേരിൽ ഒരാളാകാനുള്ള അവസരം നിങ്ങൾക്ക് ലഭിക്കും. 13 ജൂലൈയിൽ വിജയികളെ പ്രഖ്യാപിക്കും.

പുതിയ അഞ്ച് ഗെയിമുകൾ

അഞ്ച് പുതിയ സ്ക്രാച്ച് കാർഡ് ഗെയിമുകൾ ഇപ്പോൾ കളിക്കാം. ഉടനടി ഫലം അറിയാം എന്നതാണ് പ്രത്യേകത.

സ്ക്രാച്ച് ഡൈസ് ഗെയിം സെക്കൻഡുകൾക്കുള്ളിൽ ഫലം നൽകും. ക്യാഷ് പൂൾ 12 തലങ്ങളിലായി സമ്മാനങ്ങൾ നൽകും. 150,000 ഡോളറാണ് ഗ്രാൻഡ് പ്രൈസ്. റൂബി റഷ്, ഗോൾഡ് റഷ് ഗെയിമുകൾ അമൂല്യ കല്ലുകളും സ്വർണവും നൽകും. കാപിമാനിയ ഓറഞ്ച് 100,000 മടങ്ങ് വരെ സമ്മാനങ്ങൾക്ക് അവസരം തരും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹം കഴിഞ്ഞിട്ട് 4 മാസം, ഭാര്യയെ കൊന്ന് ചിത്രം കാമുകിയ്ക്ക് അയച്ച് നൽകി ഇന്ത്യൻ ടെക്കി യുവാവ്, അറസ്റ്റ്
ചാരിറ്റി ഫണ്ട് തട്ടിപ്പ്; മൂന്ന് പ്രവാസികൾക്ക് ഏഴ് വർഷം തടവും 34 ലക്ഷം ദിനാർ പിഴയും വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി