സ്റ്റോപ്പ് ആൻഡ് ഹെൽപ്പിലൂടെ 1,80,000 യുഎഇ നിവാസികൾക്ക് സഹായഹസ്തമേകാനൊരുങ്ങി എമിറേറ്റ്‌സ് ലോട്ടോ

By Web TeamFirst Published Jul 6, 2020, 11:18 AM IST
Highlights

ഈ വർഷാവസാനം വരെ ഓരോ കുടുംബത്തിനും ഏഴ് മുതൽ 10 ദിവസം വരെ അവശ്യവസ്തക്കളെത്തിക്കുന്നതാണ് പദ്ധതി.180,000 പേർക്ക് ഭക്ഷണമെത്തിക്കാൻ ലക്ഷ്യമിട്ട്  സ്റ്റോപ്പ് ആൻഡ് ഹെല്‍പ്പിന് പിന്തുണയേകുന്ന ആദ്യ കമ്പനിയാണ് എമിറേറ്റ്‌സ് ലോട്ടോ

ദുബായ്: യുഎഇയിൽ താമസിക്കുന്ന കുട്ടികളടക്കമുള്ള കുടുംബങ്ങൾക്ക് സഹായമെത്തിക്കുന്ന സ്റ്റോപ്പ് ആൻഡ് ഹെല്‍പ്പ് എന്ന സന്നദ്ധ സേവന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ച് എമിറേറ്റ്‌സ് ലോട്ടോ. 180,000 പേർക്ക് ഭക്ഷണമെത്തിക്കാൻ ലക്ഷ്യമിട്ട്  സ്റ്റോപ്പ് ആൻഡ് ഹെല്‍പ്പിന് പിന്തുണയേകുന്ന ആദ്യ കമ്പനിയാണ് എമിറേറ്റ്‌സ് ലോട്ടോ. ചോയിത്രംസുമായി സഹകരിച്ച് ഈ വർഷാവസാനം വരെ ഓരോ കുടുംബത്തിനും ഏഴ് മുതൽ 10 ദിവസം വരെ അവശ്യവസ്തക്കളെത്തിക്കുന്നതാണ് പദ്ധതി.

'ഞങ്ങളുടെ ദുരിതാശ്വാസ പദ്ധതിക്ക് അകമഴിഞ്ഞ പിന്തുണ നൽകാനുള്ള എമിറേറ്റ്‌സ് ലോട്ടോയുടെ ഈ സന്നദ്ധത അതിശയകരമാണെന്ന് സ്റ്റോപ്പ് ആൻഡ് ഹെല്‍പ്പിന്റെ  സ്ഥാപക ഹെതർ ഹാരിസ് പറഞ്ഞു. ഈയൊരു ദുരിത കാലത്തെ അതിജീവിക്കാൻ അവശ്യ വസ്തുക്കൾ ആവശ്യമായ നിരവധി കുടുംബങ്ങളാണ് യുഎഇയിലുള്ളത്. അതുകൊണ്ടുതന്നെ ഈ ഉദ്യമത്തെ സഹായിക്കുന്നതിന് എമിറേറ്റ്‌സ് ലോട്ടോയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും അവർ പറഞ്ഞു.

2020 ജൂൺ 25ലെ സ്റ്റോപ്പ് ആൻഡ് ഹെല്‍പ്പിന്റെ കണക്കുകൾ പ്രകാരം ഭക്ഷണത്തിനായുള്ള അവശ്യ വസ്തുക്കൾ അടിയന്തരമായി ആവശ്യമുള്ള മൂവായിരത്തിലധികം കുടുംബങ്ങളാണ് യുഎഇയിലുള്ളത്. ഇതിന് പുറമെ ഈ വർഷം സെപ്തംബറിന് മുമ്പ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ കാത്തിരിക്കുന്ന നാനൂറിലധികം ഗർഭിണികളും യുഎഇയിലുണ്ട്. കാരുണ്യപ്രവർത്തനങ്ങളിൽ സ്റ്റോപ്പ് ആൻഡ് ഹെല്‍പ്പിന് പിന്തുണ നൽകാൻ ദിവസേന 170ഓളം സുമനസ്സുകൾ എത്താറുണ്ട്. ഇവരിൽ ചിലർ എല്ലാ ആഴ്ചയും തങ്ങളുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്യുന്നു.

'സമൂഹത്തെ സഹായിക്കാനും ജനങ്ങളുടെ ജീവിതത്തിന് മാറ്റം വരുത്താനും ലക്ഷ്യമിടുന്ന എമിറേറ്റ്‌സ് ലോട്ടോയുടെ മൂല്യങ്ങളുമായി ഒത്തുചേരുന്നതാണ് സ്റ്റോപ്പ് ആൻഡ് ഹെല്‍പ്പിന് പിന്തുണ നൽകാനുള്ള തങ്ങളുടെ തീരുമാനമെന്ന് എമിറേറ്റ്‌സ് ലോട്ടോയ്ക്ക് നേതൃത്വം നൽകുന്ന ഈവിങ്‌സ് എൽ.എൽ.സിയുടെ സി.ഇ.ഒ പോൾ സെബാസ്റ്റ്യൻ പറഞ്ഞു. അനുകമ്പയ്ക്ക് വിലയിടാനാകില്ലെന്നും സദ്പ്രവൃത്തികളിലൂടെ മറ്റുള്ളവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്ന് തന്നെയാണ് തങ്ങളും വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനിശ്ചിതത്വം നിറഞ്ഞ സമയത്ത് മഹത്തായ ഇത്തരമൊരു ലക്ഷ്യത്തിന് പിന്തുണ നൽകാൻ സാധിച്ചതിൽ ഏറെ കൃതാർത്ഥരാണെന്നും 2020ലെ അവശേഷിക്കുന്ന മാസങ്ങളിലും അതിന് ശേഷവും സഹായം ആവശ്യമുള്ള യുഎഇയിലെ നിരവധി കുടുംബങ്ങളിലെ ഒട്ടനേകം പേരുടെ ജീവിതത്തിൽ കൂടുതൽ പ്രകാശമേകാൻ തങ്ങളുടെ പിന്തുണ കൊണ്ട് സാധിക്കുമെന്നും പോൾ സെബാസ്റ്റ്യൻ വ്യക്തമാക്കി.

സഹായങ്ങൾ ആവശ്യമുള്ളവരെയും സഹായസന്നദ്ധതയുള്ള സുമനസ്സുകളെയും തമ്മിൽ വിവിധ തലങ്ങളിൽ ബന്ധിപ്പിക്കുന്ന സാമൂഹിക പ്രവർത്തനമാണ് സ്റ്റോപ്പ് ആൻഡ് ഹെല്‍പ്പിലൂടെ അർത്ഥമാക്കുന്നത്. യുഎഇയിലെ എല്ലാ കുട്ടികൾക്കും തുല്യ അവസരങ്ങൾ പ്രദാനം ചെയ്യുക,  വിദ്യാഭ്യാസത്തിലൂടെയും ആരോഗ്യ പരിരക്ഷ ലഭ്യമാക്കിയും മാനസികാരോഗ്യം കൈവരിക്കാനുള്ള പിന്തുണ നൽകുക, ഗർഭിണികൾക്കും കുട്ടികൾക്കും വാക്‌സിനേഷനുള്ള സൗകര്യങ്ങൾ ലഭ്യമാക്കുക, വിദ്യാഭ്യാസവും അവശ്യമായ സമയത്ത് സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിനുള്ള അവസരവും നൽകുക തുടങ്ങിയവയാണ് ഈ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്.

സ്റ്റോപ്പ് ആൻഡ് ഹെല്‍പ്പ്  ഇനിഷ്യേറ്റീവിന് പിന്തുണ പ്രഖ്യാപിച്ചതിന് പുറമെ എമിറേറ്റ്‌സ് ലോട്ടോയുടെ കഴിഞ്ഞ വാരാന്ത്യത്തിലെ നറുക്കെടുപ്പിൽ ഭാഗ്യവാൻമാരുടെ ജീവിതം തന്നെ മാറ്റിമറിച്ച സംഖ്യകൾ  10, 20, 21, 24, 26, 34 എന്നിവയായിരുന്നു.
  
തെരഞ്ഞെടുക്കപ്പെട്ട ആറ് നമ്പറുകളിൽ അഞ്ചെണ്ണം യോജിച്ച് വന്ന രണ്ട് ഭാഗ്യവാൻമാർ ഒരു മില്യൺ ദിർഹം പങ്കിട്ടെടുത്തു. നാല് നമ്പറുകൾ യോജിച്ച് വന്ന 263 പേർ 300 ദിർഹം വീതം സ്വന്തമാക്കി. ആറ് നമ്പറുകളിൽ മൂന്നെണ്ണം യോജിച്ച് വന്ന 4,828 പേർ അടുത്ത നറുക്കെടുപ്പിലേക്കുള്ള സൗജന്യ എൻട്രിയും നേടി.

നറുക്കെടുക്കപ്പെട്ട ആറ് നമ്പറുകളും യോജിച്ചുവന്ന ആരും ഇല്ലാത്തതിനാൽ 50 മില്ല്യൺ ദിർഹത്തിന്റെ  സമ്മാനം അടുത്തയാഴ്ചയും വിജയികളെ കാത്തിരിക്കുകയാണ്. ജൂലൈ 11 ശനിയാഴ്ച രാത്രി ഒൻപത് മണിക്കാണ് എമിറേറ്റ്‌സ് ലോട്ടോയുടെ അടുത്ത നറുക്കെടുപ്പ്. കഴിഞ്ഞ നറുക്കെടുപ്പിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് എമിറേറ്റ്സ് ലോട്ടോ കളക്ടിബിൾ വാങ്ങി അടുത്ത നറുക്കെടുപ്പിൽ പങ്കാളിയാവാം. കളക്ടിബിൾ വാങ്ങിയ ശേഷം ലോട്ടോയിൽ പങ്കെടുക്കാൻ തീരുമാനിച്ചാൽ 1 മുതൽ 49 വരെയുള്ള സംഖ്യകളിൽ നിന്ന് ആറ് സംഖ്യകൾ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. നിങ്ങൾ തിരഞ്ഞെടുത്ത 6 നമ്പറുകൾ നറുക്കെടുപ്പിൽ വരികയാണെങ്കിൽ മുഴുവൻ സമ്മാനത്തുകയും നിങ്ങൾക്ക് തന്നെ ലഭിക്കും. വീട്ടിലിരുന്ന് തന്നെ എമിറേറ്റ്സ് ലോട്ടോ ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും രജിസ്റ്റർ ചെയ്യാനാവും.

കളക്ടിബിളുകൾ, വിജയികളുടെ വിവരം, നിബന്ധനകൾ, യോഗ്യതകൾ എന്നിവയെക്കുറിച്ച് അറിയാനും കളക്ടിബിളുകൾ വാങ്ങി നറുക്കെടുപ്പിൽ പങ്കെടുത്ത് അടുത്ത വിജയിയാവാനുള്ള അവസരത്തിനുമായി www.emiratesloto.com സന്ദർശിക്കാം.
 

click me!