മെയ് 10 വരെ യുഎഇ-പാകിസ്ഥാൻ വിമാന സർവീസുകൾ നിർത്തിവെച്ചതായി എമിറേറ്റ്സ്

Published : May 08, 2025, 02:35 PM IST
മെയ് 10 വരെ യുഎഇ-പാകിസ്ഥാൻ വിമാന സർവീസുകൾ നിർത്തിവെച്ചതായി എമിറേറ്റ്സ്

Synopsis

നിലവിലെ ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിലാണ് തീരുമാനം

ദുബൈ: യുഎഇയിൽ നിന്നും പാകിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. മെയ് 10 വരെയും സർവീസുകൾ നടത്തുന്നതായിരിക്കില്ലെന്നും എയർലൈൻ അധികൃതർ ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. നിലവിലെ ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ പാകിസ്ഥാന്റെ വ്യോമാതിർത്തിയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും അവിടുത്തെ വിമാനത്താവളങ്ങൾ അടച്ചിരിക്കുന്നതിനാലുമാണിത്. 

ഇന്നത്തെ ലാഹോർ-ദുബൈ EK623, ദുബൈ-ലാഹോർ EK622, ദുബൈ-ഇസ്ലാമാബാദ്-ദുബൈ EK612/613, ദുബൈ-സിയാൽകോട്ട്-ദുബൈ EK620/621, ദുബൈ-സിയാൽകോട്ട് EK618, ദുബൈ-പെഷാവർ-ദുബൈ EK636/637, ദുബൈ-കറാച്ചി-ദുബൈ EK600/601, ദുബൈ-കറാച്ചി-ദുബൈ EK602/603, ദുബൈ-കറാച്ചി EK606 വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. 

മെയ് 9, 10 ദിവസങ്ങളിലെ ലാഹോർ-ദുബൈ EK623, ദുബൈ-ലാഹോർ-ദുബൈ EK624/625, ദുബൈ-ലാഹോർ-ദുബൈ EK624/625, ദുബൈ- ഇസ്ലാമാബാദ്- ദുബൈ EK612/613, ദുബൈ- ഇസ്ലാമാബാദ് EK614, ഇസ്ലാമാബാദ്- ദുബൈ EK615, ദുബൈ- ഇസ്ലാമാബാദ്- ദുബൈ EK612/613, സിയാൽകോട്ട്-ദുബൈ EK619, ദുബൈ-സിയാൽകോട്ട്-ദുബൈ EK620/621, ദുബൈ-പെഷാവർ-ദുബൈ EK636/637, ദുബൈ-പെഷാവർ-ദുബൈ EK636/637, കറാച്ചി-ദുബൈ EK607, ദുബൈ-കറാച്ചി-ദുബൈ EK600/601, ദുബൈ-കറാച്ചി-ദുബൈ EK602/603, ദുബൈ-കറാച്ചി EK606, കറാച്ചി-ദുബൈ EK607, ദുബൈ-കറാച്ചി-ദുബൈ EK600/601 വിമാന സർവീസുകളും റദ്ദാക്കിയതായി എമിറേറ്റ്സ് എയർലൈൻ അധികൃതർ അറിയിച്ചു.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫ്രൈഡേ മാർക്കറ്റിൽ പരിശോധന; അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉത്പന്നങ്ങൾ വിറ്റ സ്റ്റാളുകൾക്കെതിരെ നടപടി
9 മാസത്തിനിടെ ദുരുപയോഗം ചെയ്തത് 61 സ്ത്രീകളെ, ഓസ്ട്രേലിയയിൽ ഇന്ത്യൻ മസാജ് തെറാപ്പിസ്റ്റിന് 13 വർഷം തടവ്