
ദുബൈ: എമിറേറ്റ്‌സ് ഡ്രോയുടെ കഴിഞ്ഞ നറുക്കെടുപ്പില്‍ 10,559 വിജയികള്‍ ആകെ 690,342 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ സ്വന്തമാക്കി. എമിറാത്തി ഓപ്പറേഷണല്‍ മാനേജരായ ഖാലിദ് അലി ജാഫര്‍ ഹസ്സന്‍ ഫാസ്റ്റ്5 റാഫിളില്‍ 25,000 ദിര്‍ഹം സ്വന്തമാക്കി. എമിറേറ്റ്‌സ് ഡ്രോ ആളുകളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത് തുടരുകയാണ്. വിജയികളായ ഫിലിപ്പിനോ സ്വദേശി സെഫെരിനോ ജെആര്‍ കാബ്രെറ പെസ്റ്റാനോ സമ്മാനത്തുക കൊണ്ട് തന്റെ കുടുംബത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. മറ്റൊരു വിജയിയായ ജോര്‍ദാന്‍ സ്വദേശിയായ നൗര്‍ മുഹമ്മദ് അഹ്മദ് അല്‍ ഹദീദ് അടുത്തിടെയാണ് ഒരു പെണ്‍കുഞ്ഞിന്റെ പിതാവായത്. പാകിസ്ഥാന്‍ സ്വദേശിയായ തലാല്‍ താരിഖ് ഖലീല്‍, മെഗാ7 റാഫിളില്‍ വിജയിച്ച് 10,000 ദിര്‍ഹം സ്വന്തമാക്കി.
30 വര്‍ഷത്തിലേറെയായി ഓപ്പറേഷനല്‍ മാനേജരായി പ്രവര്‍ത്തിക്കുന്ന ഖാലിദ് അലി ജാഫര്‍ ഹസ്സന്‍ ഫാസ്റ്റ്5 റാഫിള്‍ സമ്മാനത്തുക തന്റെ കടങ്ങള്‍ തീര്‍ക്കാനും നിക്ഷേപത്തിനുമായി ഉപയോഗിക്കും. മെഗാ7 വിജയിക്കാനും 100 മില്യന്‍ ദിര്‍ഹം സ്വന്തമാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. താന്‍ വിജയിച്ചാല്‍ ആഢംബരത്തിനല്ല, പകരം തന്റെ ആറ് മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ വേണ്ടിയും നല്ല കാര്യങ്ങളെ പിന്തുണയ്ക്കാനുമായാണ് തുക വിനിയോഗിക്കുകയെന്നാണ് അദ്ദേഹത്തിന് പറയാനുള്ളത്. ജീവിതം മാറ്റി മറിക്കുന്ന വിജയം നേടാന്‍ എല്ലാവരും എമിറേറ്റ്‌സ് ഡ്രോയില്‍ പങ്കെടുക്കണമെന്നും ഖാലിദ് പറഞ്ഞു.
ഫിലിപ്പീന്‍സ് സ്വദേശിയായ സെഫെരിനോ കുടുംബ ബന്ധങ്ങള്‍ക്ക് വലിയ വില കല്‍പ്പിക്കുന്ന ആളാണ്. ഫിലിപ്പീന്‍സില്‍ താമസിക്കുന്ന ഭാര്യയെയും ആറു വയസ്സുള്ള മകളെയയും യുഎഇയില്‍ കൊണ്ട് വന്ന് നല്ലൊരു ജീവിതം നല്‍കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഫിലിപ്പീന്‍സിലുണ്ടായ ചുഴലിക്കാറ്റില്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ സഹിക്കേണ്ടി വന്നിരുന്നു. ഈ വിജയത്തോടെ അവരുടെ വിഷമം സന്തോഷത്തിന് വഴിമാറും. ലഭിക്കുന്ന ഓരോ ദിര്‍ഹവും തന്റെ മകളുടെ വിദ്യാഭ്യാസത്തിനും മാതാപിതാക്കളുടെ നല്ല ജീവിതത്തിനും വേണ്ടിയുള്ള സ്വപ്‌നത്തോട് കൂടുതല്‍ അടുപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഈസി6 മത്സരത്തില്‍ പങ്കെടുക്കാന്‍ നൗര്‍ മുഹമ്മദിന് പ്രചോദനമായത് തന്റെ മകളുടെ ജനനമാണ്. തന്റെ മകള്‍ ജനിച്ച തീയതിയാണ് 25,000 ദിര്‍ഹത്തിന്റെ വിജയത്തിന് കാരണമായതെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. കുടുംബത്തോടൊപ്പം ഒരു അവധിക്കാലം ചെലവിടാന്‍ ആഗ്രഹിക്കുന്ന നൗര്‍ വരും നറുക്കെടുപ്പുകളില്‍ ഗ്രാന്‍ഡ് പ്രൈസ് നേടാമെന്നും പ്രതീക്ഷിക്കുന്നു.
മോഷന്‍ ഡിസൈനറായ തലാല്‍ മെഗാ7 റാഫിളിലൂടെ ലഭിച്ച 10,000 ദിര്‍ഹം തന്റെ മാതാപിതാക്കളുടെ സ്വപ്‌ന വീടിന്റെ നിര്‍മ്മാണത്തിന് നല്‍കാനാണ് ആഗ്രഹിക്കുന്നത്. മാതാപിതാക്കള്‍ക്കായി ഒരു വീടാണ് അദ്ദേഹത്തിന്റെ സ്വപ്നം. അതിനുള്ള ആദ്യ ചുവടുവെപ്പാണ് ഈ വിജയം. 10,000 ദിര്‍ഹം സൂക്ഷിച്ചുവെക്കാനും 100 മില്യന്‍ ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസിന് വേണ്ടി മത്സരത്തില്‍ പങ്കെടുക്കുന്നത് തുടരാനുമാണ് നൗറിന്റെ തീരുമാനം. ഈ സ്വപ്‌നങ്ങളെല്ലാം എമിറേറ്റ്‌സ് ഡ്രോയിലൂടെ സാക്ഷാത്കരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
എല്ലാ ശനിയാഴ്ച്ചയും വൈകീട്ട് 9 മണിക്ക് (യു.എ.ഇ സമയം) നടക്കുന്ന ഫാസ്റ്റ്5 നറുക്കെടുപ്പ് ജീവിതം തന്നെ മാറ്റിമറിക്കാൻ നിങ്ങളെ സഹായിക്കും. മെഗാ7 നറുക്കെടുപ്പ് ഗ്രാൻഡ് പ്രൈസ് 100 മില്യൺ ദിർഹമാണ്. ഇതുവരെ ആരും ഈ തുക നേടിയിട്ടില്ല. ഏഴ് അക്കങ്ങൾ തുല്യമാക്കുന്നവർക്ക് എം.ഇ.എൻ.എ, ആഫ്രിക്ക, ഏഷ്യ മേഖലയിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക നേടാം. ഗെയിമുകളുടെ ലൈവ് സ്ട്രീമിങ് യൂട്യൂബ്, ഫേസ്ബുക്ക്, എമിറേറ്റ്സ് ഡ്രോ ഔദ്യോഗിക വെബ്സൈറ്റ് എന്നിവയിലൂടെ കാണാം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം - 800 7777 7777. അല്ലെങ്കിൽ സന്ദർശിക്കാം www.emiratesdraw.com. എമിറേറ്റ്സ് ഡ്രോ സോഷ്യൽ മീഡിയയിൽ പിന്തുടരാം - @emiratesdraw
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ