ഇത് നിങ്ങള്‍ നല്‍കുന്ന സുരക്ഷക്കും കരുതലിനും പകരം; ദുബൈ പൊലീസിനെ സമ്മാനം നല്‍കി ഞെട്ടിച്ച് ബിസിനസുകാരന്‍

Published : Oct 17, 2022, 03:07 PM IST
ഇത് നിങ്ങള്‍ നല്‍കുന്ന സുരക്ഷക്കും കരുതലിനും പകരം; ദുബൈ പൊലീസിനെ സമ്മാനം നല്‍കി ഞെട്ടിച്ച് ബിസിനസുകാരന്‍

Synopsis

ദുബൈ പൊലീസ് കമാണ്ടര്‍ ഇന്‍ ചീഫ് ലെഫ്. ജനറല്‍ അബ്‍ദുല്ല ഖലീഫ അല്‍ മറിയും ഓപ്പറേഷന്‍സ് അഫയേഴ്സ് അസിസ്റ്റന്റ് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്‍ദുല്ല അലി അല്‍ ഗൈതിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമാണ് അല്‍ ഹബ്‍തൂര്‍ ബിസിനസ് ഗ്രൂപ്പിന്റെ സ്ഥാപകനില്‍ നിന്ന് 100 വാഹനങ്ങള്‍ ഏറ്റുവാങ്ങിയത്.

ദുബൈ: ദുബൈ പൊലീസിന് 100 എസ്.യു.വികള്‍ സമ്മാനിച്ച് യുഎഇയിലെ വ്യവസായി ഖലാഫ് അഹ്‍മദ് അല്‍ ഹബ്‍തൂര്‍. എമിറേറ്റിന്റെ സുരക്ഷയും സമാധാനവും കാത്തുസൂക്ഷിക്കുന്നതിന് ദുബൈ പൊലീസ് നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നന്ദി സൂചകമായാണ് അദ്ദേഹം 100 മിറ്റ്സുബിഷി പജീറോ വാഹനങ്ങള്‍ വാങ്ങി പൊലീസിന് കൈമാറിയത്.

ദുബൈ പൊലീസ് കമാണ്ടര്‍ ഇന്‍ ചീഫ് ലെഫ്. ജനറല്‍ അബ്‍ദുല്ല ഖലീഫ അല്‍ മറിയും ഓപ്പറേഷന്‍സ് അഫയേഴ്സ് അസിസ്റ്റന്റ് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്‍ദുല്ല അലി അല്‍ ഗൈതിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമാണ് അല്‍ ഹബ്‍തൂര്‍ ബിസിനസ് ഗ്രൂപ്പിന്റെ സ്ഥാപകനില്‍ നിന്ന് 100 വാഹനങ്ങള്‍ ഏറ്റുവാങ്ങിയത്. 'ഏറ്റവും ഉയര്‍ന്ന  സുരക്ഷാ സാഹചര്യങ്ങള്‍ക്ക് കൊണ്ട് അനുഗ്രഹീതമാണ് ദുബൈ. അതുകൊണ്ടു തന്നെ സര്‍ക്കാറുമായി കൈകോര്‍ത്ത് എന്റെ രാജ്യത്തെയും അവിടുത്തെ ജനങ്ങളെയും സംരക്ഷിക്കേണ്ടത് എന്റെ ബാധ്യതയായി ഞാന്‍ കണക്കാക്കുന്നു' - അല്‍ ഹബ്‍തൂര്‍ പറഞ്ഞു.

പുതിയ വാഹനങ്ങള്‍ നല്‍കിയതില്‍ നന്ദി അറിയിച്ച ദുബൈ പൊലീസ് കമാണ്ടര്‍ ഇന്‍ ചീഫ് ലെഫ്. ജനറല്‍ അബ്‍ദുല്ല ഖലീഫ അല്‍ മറി, എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് പട്രോള്‍ വിഭാഗത്തിലേക്ക് ഈ വാഹനങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് അറിയിച്ചു. പൊലീസിന്റെ പ്രവര്‍ത്തനത്തിന് പുതിയ വാഹനങ്ങള്‍ മുതല്‍കൂട്ടായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read also:  വിവാഹ മോചനം നേടിയ ഭാര്യയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുഎഇയില്‍ പ്രവാസിക്ക് ശിക്ഷ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ