യുഎഇയില്‍ കമ്പനി മാനേജറെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയയാള്‍ക്ക് ശിക്ഷ വിധിച്ചു

Published : Feb 06, 2019, 11:09 PM IST
യുഎഇയില്‍ കമ്പനി മാനേജറെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയയാള്‍ക്ക് ശിക്ഷ വിധിച്ചു

Synopsis

അറബ് പൗരനായ മാനേജര്‍ പുലര്‍ച്ചെ പള്ളിയിലേക്ക് പോകുന്ന സമയത്താണ് പ്രതി ആക്രമിച്ചത്. അടിച്ചുവീഴ്ത്തിയ ശേഷം കയറുകൊണ്ട് കെട്ടുകയും സ്വന്തം കാറില്‍ കയറ്റി കൊണ്ടുപോവുകയുമായിരുന്നു. 

ഷാര്‍ജ: പണം ആവശ്യപ്പെട്ട് തൊഴിലുടമയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ വിദേശിക്ക് ശിക്ഷ വിധിച്ചു. കേസില്‍ പ്രതിയായ ജര്‍മന്‍ പൗരന് ജീവപര്യന്തം തടവ് ശിക്ഷയാണ് ഷാര്‍ജ കോടതി വിധിച്ചത്.

അറബ് പൗരനായ മാനേജര്‍ പുലര്‍ച്ചെ പള്ളിയിലേക്ക് പോകുന്ന സമയത്താണ് പ്രതി ആക്രമിച്ചത്. അടിച്ചുവീഴ്ത്തിയ ശേഷം കയറുകൊണ്ട് കെട്ടുകയും സ്വന്തം കാറില്‍ കയറ്റി കൊണ്ടുപോവുകയുമായിരുന്നു. തന്റെ ചികിത്സയ്ക്കായി പണം വേണമെന്നായിരുന്നു ഇയാളുടെ ആവശ്യം. 

ആവശ്യപ്പെട്ട പണം നല്‍കാമെന്ന് സമ്മതിച്ച മാനേജര്‍ തന്റെ കൈവശം ഇപ്പോള്‍ പണമില്ലെന്നും വീട്ടില്‍ പോയി പണം എടുക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് തിരികെ വീട്ടില്‍ കൊണ്ടുപോയി. വാഹനത്തില്‍ നിന്ന് ഇറങ്ങിയ മാനേജര്‍ രക്ഷപെടുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. വിസ സീലുകള്‍ വ്യാജമായി നിര്‍മിച്ച കേസിലും ഇയാള്‍ പ്രതിയാണ്. യുഎഇയിലെ വിവിധ എയര്‍പോര്‍ട്ടുകളുടെ പേരില്‍ വ്യാജ സീലുകളുണ്ടാക്കി ഇയാള്‍ സ്വന്തം പാസ്പോര്‍ട്ടില്‍ പതിപ്പിക്കുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, മരിച്ചത് മലപ്പുറം സ്വദേശികൾ
സൗദിയിൽ ദാരുണ അപകടം; ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ മരിച്ചു, പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു