
റിയാദ്: റമദാൻ ആരംഭം മുതൽ മക്ക, മദീന ഹറമുകളിലേക്ക് പ്രവേശിക്കാൻ മുഴുവൻ ജീവനക്കാരും കൊവിഡ് വാക്സിനെടുത്തിരിക്കണം. ഹറം പ്രസിഡൻസി, ഏജൻസി കെട്ടിടങ്ങളിലെ പ്രവേശനത്തിനും വാക്സിന്‍ നിര്‍ബന്ധമാണ്. എല്ലാ തൊഴിലാളികളും രണ്ട് ഡോസ് കുത്തിവെപ്പും എടുത്തിരിക്കണമെന്ന് ഹറം കാര്യാലയം അറിയിച്ചു.
അതേസമയം റമദാനിൽ ഉംറ തീർഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ഹജ്ജ്, ഉംറ സഹമന്ത്രി അബ്ദുൽ ഫത്താഹ് മുശാത് പറഞ്ഞു. തീർഥാടകരുടെ യാത്രക്ക് എഴുനൂറോളം ബസുകളുണ്ടാകും. ഒരോ യാത്രയ്ക്കും ശേഷം ബസുകൾ അണുമുക്തമാക്കുക, സാമൂഹിക അകലം പാലിച്ചുള്ള ഇരുത്തം തുടങ്ങിയവക്ക് വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഉംറ സീസണിലേക്ക് വേണ്ട അടിസ്ഥാന ആരോഗ്യ നിബന്ധനകൾ നിശ്ചയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam