ഖത്തറില്‍ തൊഴിലാളികളുടെ പാസ്പോര്‍ട്ട് തൊഴിലുടമ സൂക്ഷിച്ചാല്‍ ശിക്ഷ ലഭിക്കും

By Web TeamFirst Published Jan 4, 2019, 11:30 PM IST
Highlights

ഇതുമായി ബന്ധപ്പെട്ട പരാതികള്‍ പൊലീസില്‍ അറിയിക്കുന്നതിന് പകരം ഭരണ വികസന, തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തിനാണ് നല്‍കേണ്ടതെന്നും പരാതി ലഭിക്കുന്ന പക്ഷം ഇത്തരം തൊഴിലുടമകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ദോഹ: തൊഴിലാളികളുടെ പാസ്പോര്‍ട്ടുകള്‍ കമ്പനികള്‍ സൂക്ഷിക്കുന്നത് കുറ്റകരമാണെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ഇത് സംബന്ധിച്ച പരാതികള്‍ ലഭിക്കുന്നുണ്ടെന്നും കുറ്റക്കാരായ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കമ്പനികളോ തൊഴിലുടമകളോ തങ്ങള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്നവരുടെ പാസ്പോര്‍ട്ടുകള്‍ സൂക്ഷിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അനുഭവമുള്ള തൊഴിലാളികള്‍ക്ക് പരാതി നല്‍കാം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട പരാതികള്‍ പൊലീസില്‍ അറിയിക്കുന്നതിന് പകരം ഭരണ വികസന, തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തിനാണ് നല്‍കേണ്ടതെന്നും പരാതി ലഭിക്കുന്ന പക്ഷം ഇത്തരം തൊഴിലുടമകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

click me!