
നൂതനവും കേന്ദ്രീകൃതവുമായ കോഴ്സുകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ലോകത്തിലെ തന്നെ മികച്ച സർവകലാശാലകളിലൊന്നായ അമിറ്റി രംഗത്തെത്തിയിരിക്കുന്നത്. ദുബായ് ഇന്റർനാഷണൽ അക്കാദമിക് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന അമിറ്റി സർവകലാശാലയ്ക്ക് വടക്കേ അമേരിക്ക, യുകെ, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുണ്ട്. 39 ബിരുദ, ബിരുദാനന്തര, പിഎച്ച്ഡി ബിരുദ കോഴ്സുകൾ നടത്തുന്ന അമിറ്റിയ്ക്ക് ദുബായ് ഗവൺമെന്റിന്റെ നോളജ് ആന്റ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി ലൈസൻസാണുള്ളത്. ലോകോത്തര വിദ്യാഭ്യാസവും ഗവേഷണവും വിദ്യാർഥികൾക്ക് ഉറപ്പാക്കുകയെന്നതാണ് അമിറ്റി സർവകലാശാല ലക്ഷ്യം വയ്ക്കുന്നത്.
നാനോ ടെക്നോളജി, എയ്‌റോസ്‌പേസ് എഞ്ചിനീയറിങ്, ഫോറൻസിക് സയൻസ് തുടങ്ങിയ നൂതന പ്രോഗ്രാമുകള്‍ മുതൽ ലോ, ഫാഷൻ ഡിസൈൻ, ജേണലിസം, മാസ് കമ്മ്യൂണിക്കേഷൻ, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, അപ്ലൈഡ് സൈക്കോളജി തുടങ്ങി സാങ്കേതികവും തൊഴിലധിഷ്ഠിതവുമായ കോഴ്സുകളാണ് അമിറ്റി വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്.
അൻപതിലധികം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും ചേരുന്നതോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആഗോള അനുഭവമാണ് അമിറ്റി സർവകലാശാല ഉറപ്പാക്കുന്നത്. വിദ്യാർത്ഥികളുടെ പഠന വിജയത്തിനോടൊപ്പം ബഹുരാഷ്ട്ര ബന്ധങ്ങൾ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അമിറ്റി സർവകലാശാല പ്രവർത്തിക്കുന്നത്.
2011ൽ സ്ഥാപിതമായ അമിറ്റി സർവ്വകലാശാലയിൽ രണ്ടായിരത്തിലധികം വിദ്യാർത്ഥികളാണുള്ളത്. അത്യാധുനിക ലാബുകൾ, ഹോസ്പിറ്റാലിറ്റി, മീഡിയ, തുടങ്ങി അടിസ്ഥാനപരമായ എല്ലാകാര്യങ്ങളും അമിറ്റി ഉറപ്പാക്കുന്നു.
വിദ്യാർത്ഥികളുടെ പഠനത്തിനൊപ്പം മാനുഷികമായ മൂല്യങ്ങളും വളർത്തിയെടുക്കുകയെന്നതാണ് ഇവിടുത്തെ അധ്യാപകർ ലക്ഷ്യം വയ്ക്കുന്നത്. പരിചയ സമ്പന്നരായ അധ്യാപകരാണ് അമിറ്റിയുടെ പ്രത്യേകത. ലോകോത്തര പഠന നിലവാരം വിദ്യാർത്ഥികൾക്ക് നല്കുകയെന്ന കാര്യം ഇവർ ഉറപ്പാക്കുന്നു
വ്യവസായ പ്രമുഖരായ വ്യക്തികളുടെ ക്ലാസുകളും വിദ്യാർഥികൾക്ക് അവരുമായി സമ്പർക്കം പുലർത്തുവാനുള്ള അവസരവും അമിറ്റി ഒരുക്കുന്നു. ഇത് വിദ്യാർഥികൾക്ക് കൂടുതൽ ഉൾക്കാഴ്ച രൂപപ്പെടുത്തുവാനും പഠനകാര്യത്തിൽ കൂടുതൽ ഉയരുവാനും സഹായിക്കുന്നു. വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് അവസരങ്ങളും അന്താരാഷ്ട്ര യാത്രകളിൽ പങ്കെടുക്കാൻ അവസരവും ലഭിക്കുന്നു.
വിദ്യാർത്ഥികൾക്ക് അവരുടെ ആശയങ്ങൾ വികസിപ്പിക്കാനും സ്റ്റാർട്ടപ്പുകൾ നടത്തുവാനും വിദഗ്ദ്ധരുടെ മാർഗനിർദേശപ്രകാരം വിപുലമായ സജ്ജീകരണമാണ് അമിറ്റി സർവകലാശാല ഒരുക്കിയിരിക്കുന്നത്.
വിദ്യാർഥികൾക്ക് അവരുടെ പഠനം പൂർത്തിയാകുന്നതോടെ നല്ല തൊഴിലവസരങ്ങൾ ഒരുക്കുകയെന്ന കാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാടാണ് അമിറ്റി സർവകലാശാലക്കുള്ളത്. തൊഴിൽ അഭിമുഖങ്ങൾക്കായി സർവകലാശാല പ്രത്യേക സഹായവും പരിശീലനവും നൽകുന്നു. വ്യവസായ പ്രമുഖരുടെ ഒരു വലിയ ശൃംഖലയാണ് അമിറ്റി സർവകലാശാലയുമായി ബന്ധമുള്ളത്. ഇവരുമായി കൂടിക്കാഴ്ച്ചയ്ക്കും വലിയ കമ്പനികളിൽ തൊഴിലവസരങ്ങൾ ഒരുക്കുന്നതിനും അമിറ്റി സർവകലാശാല വഴി ഒരുക്കുന്നു.
പുതുമയാർന്ന കോഴ്സുകളും മികച്ച വിദ്യാഭ്യാസവുമാണ് അമിറ്റി സർവകലാശാല ഉറപ്പാക്കുന്നത്. പ്രായോഗിക വിദ്യാഭ്യാസത്തിനുമപ്പുറം അടിസ്ഥാനപരമായ മൂല്യങ്ങൾ വിദ്യാർഥികളിൽ വാർത്തെടുക്കുക എന്നത് അമിറ്റിയുടെ ലക്ഷ്യമാണ്. മികച്ച പഠന സംവിധാനവും തൊഴിലവസരവും ഉറപ്പാക്കുന്നു എന്നതും മറ്റ് സർവകലാശാലകളിൽ നിന്ന് അമിറ്റി സർവകലാശാലയെ വ്യത്യസ്തമാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam