വിഐപി സന്ദര്‍ശകന്റെ പാസ്‍പോര്‍ട്ടില്‍ ട്വിറ്റര്‍ ലോഗോയുള്ള സീല്‍ പതിപ്പിച്ച് യുഎഇ അധികൃതര്‍

By Web TeamFirst Published Jun 24, 2019, 11:09 PM IST
Highlights

പാസ്‍പോര്‍ട്ടിലെ എന്‍ട്രി സ്റ്റാമ്പിന്റെ ചിത്രം ജാക്ക് തന്നെയാണ് ട്വീറ്റ് ചെയ്തത്. ട്വിറ്റര്‍ ലോഗോയ്ക്കും ദുബായ് സ്കൈലൈനും ഒപ്പം ജാക്കിനെ സ്വാഗതം ചെയ്യുന്ന സന്ദേശവും സ്റ്റാമ്പിലുണ്ട്. മര്‍ഹബ ദുബായ് എന്നാണ് ചിത്രത്തോടൊപ്പം ജാക്ക് ട്വിറ്ററില്‍ കുറിച്ചത്. 

ദുബായ്: ട്വിറ്റര്‍ സ്ഥാപകരിലൊരാളും സിഇഒയുമായ ജാക്ക് ഡൊര്‍സെ ഇന്ന് യുഎഇയിലെത്തിയപ്പോള്‍ പാസ്‍പോര്‍ട്ടില്‍ സ്വന്തം സ്ഥാപനത്തിന്റെ ലോഗോ പതിപ്പിച്ചായിരുന്നു അധികൃതര്‍ ഞെട്ടിച്ചത്.  ജാക്കിനായി മാത്രം പ്രത്യേക എന്‍ട്രി സ്റ്റാമ്പാണ് വിമാനത്താവളത്തില്‍ അധികൃതര്‍ തയ്യാറാക്കിയിരുന്നത്.

പാസ്‍പോര്‍ട്ടിലെ എന്‍ട്രി സ്റ്റാമ്പിന്റെ ചിത്രം ജാക്ക് തന്നെയാണ് ട്വീറ്റ് ചെയ്തത്. ട്വിറ്റര്‍ ലോഗോയ്ക്കും ദുബായ് സ്കൈലൈനും ഒപ്പം ജാക്കിനെ സ്വാഗതം ചെയ്യുന്ന സന്ദേശവും സ്റ്റാമ്പിലുണ്ട്. മര്‍ഹബ ദുബായ് എന്നാണ് ചിത്രത്തോടൊപ്പം ജാക്ക് ട്വിറ്ററില്‍ കുറിച്ചത്. ട്വിറ്റര്‍ മേധാവിയെ സ്വീകരിച്ച യുഎഇ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്റെ ട്വിറ്റര്‍ അക്കൗണ്ടിനും തുടക്കം കുറിച്ചു. ദുബായിക്കും ട്വിറ്ററിനും സമാനതകള്‍ നിരവധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്കായി തുറന്നുകിടക്കുന്ന ആഗോള കേന്ദ്രങ്ങളാണ് രണ്ടും. ജനങ്ങളും രാജ്യങ്ങളും തമ്മില്‍ സംവാദങ്ങളും പരസ്പര ധാരണയുടെ പാലങ്ങളും തീര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജാക്ക് ഡൊര്‍സെയെ സ്വാഗതം ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ട്വീറ്റ് ചെയ്തു.

click me!