കുവൈറ്റിലെ തിരക്കേറിയ റോഡില്‍ അലഞ്ഞുതിരിയുന്ന സിംഹം; ഉടമയെ തേടി പൊലീസ്

Published : Aug 25, 2018, 05:12 PM ISTUpdated : Sep 10, 2018, 02:00 AM IST
കുവൈറ്റിലെ തിരക്കേറിയ റോഡില്‍ അലഞ്ഞുതിരിയുന്ന സിംഹം; ഉടമയെ തേടി പൊലീസ്

Synopsis

ബുധനാഴ്ചയാണ് കബദ് പ്രദേശത്ത് സിംഹം പുറത്തിറങ്ങിയത്. വാര്‍ത്തയറിഞ്ഞെത്തിയ പബ്ലിക് സെക്യൂരിറ്റി, എണ്‍വയോണ്‍മെന്റ് പൊലീസ് അധികൃതര്‍, ഉടന്‍ തന്നെ ഇതിനെ കീഴ്പ്പെടുത്തുകയും ചെയ്തു. 

കുവൈറ്റ് സിറ്റി: കുവൈറ്റിലെ തിരക്കേറിയ നഗരത്തില്‍ വാഹനങ്ങള്‍ക്കും ജനങ്ങള്‍ക്കും ഇടയിലൂടെ നടന്നുനീങ്ങുന്ന സിംഹത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഭീതി പരത്തുന്ന തരത്തില്‍ സിംഹം ജനവാസ മേഖലയിലൂടെ സ്വൈരവിഹാരം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയും അധികൃതര്‍ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. നിയമം ലംഘിച്ച് ആരോ രഹസ്യമായി വളര്‍ത്തിയ സിംഹമാണിതെന്നാണ് കരുതുന്നുന്നത്.

ബുധനാഴ്ചയാണ് കബദ് പ്രദേശത്ത് സിംഹം പുറത്തിറങ്ങിയത്. വാര്‍ത്തയറിഞ്ഞെത്തിയ പബ്ലിക് സെക്യൂരിറ്റി, എണ്‍വയോണ്‍മെന്റ് പൊലീസ് അധികൃതര്‍, ഉടന്‍ തന്നെ ഇതിനെ കീഴ്പ്പെടുത്തുകയും ചെയ്തു. മയക്കുവെടിവെച്ച് സിംഹത്തെ മയക്കിയ ശേഷം പ്രത്യേക വാഹനത്തില്‍ മൃഗശാലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ തിരക്കേറിയ നിരത്തിലൂടെ സിംഹം നടക്കുന്ന വീഡിയാ സാമൂഹിക മാധ്യമങ്ങളിലൂടെ പരക്കുകയാണ്.

സിംഹം എവിടെ നിന്ന് വന്നുവെന്നതാണ് ജനങ്ങളെയും അധികൃതരെയും അലട്ടുന്ന ചോദ്യം. ആരെങ്കിലും വീട്ടില്‍ വളര്‍ത്തിയത് തന്നെയാവാം ഇതെന്നാണ് കുവൈറ്റ് ലൈവ് സ്റ്റോക് അതോരിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ അലി അല്‍ ഗട്ടന്‍ അറിയിച്ചു. ഇതിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പിടിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കറൻസി കൂപ്പുകുത്തി, 42 ശതമാനമായി പണപ്പെരുപ്പം, ഇറാനിൽ പ്രതിഷേധവുമായി ജനം തെരുവിൽ
ബിഗ് ടിക്കറ്റ് – ഇന്ത്യൻ പ്രവാസികൾക്ക് AED 100,000 വീതം സമ്മാനം