ഡിസംബർ മാസത്തെ മൂന്നാമത്തെ വീക്കിലി ഡ്രോയിൽ AED 100,000 നേടി അഞ്ചു പേർ

ബിഗ് ടിക്കറ്റ് ഡിസംബർ മാസത്തെ മൂന്നാമത്തെ വീക്കിലി ഡ്രോയിൽ AED 100,000 നേടി അഞ്ചു പേർ. ഇന്ത്യയ്ക്ക് പുറമെ ബംഗ്ലാദേശ്, മലേഷ്യ രാജ്യങ്ങളിൽ നിന്നുള്ളവരാണ് വിജയികൾ.

അബുദാബിയിൽ ജീവിക്കുന്ന അരുൺ കുമാറാണ് ഇന്ത്യയിൽ നിന്നുള്ള ഒരു വിജയി. ഒരു ട്രാൻസ്പോർട്ടേഷൻ കമ്പനി നടത്തുകയാണ് അദ്ദേഹം. സമ്മാനത്തുകകൊണ്ട് എന്താണ് ചെയ്യുന്നത് എന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്നാണ് അരുൺ പറയുന്നത്.

ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ വിജയി തമിഴ് നാട് സ്വദേശി കുമരവേൽ തങ്കരാജുവാണ്. കഴിഞ്ഞ 20 വർഷമായി ദുബായിലാണ് 44 വയസ്സുകാരനായ കുമരവേലിന്റെ താമസം. സുഹൃത്തുക്കളായ 20 പേർക്കൊപ്പമാണ് അദ്ദേഹം ടിക്കറ്റ് എടുത്തത്. സമ്മാനത്തുക ഉപയോഗിച്ച് മകളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ മാസം ഇനി ഒരു ഇ-ഡ്രോ മാത്രമാണ് അവശേഷിക്കുന്നത്. ഡിസംബറിൽ ടിക്കറ്റ് എടുക്കുന്നവരെ കാത്തിരിക്കുന്നത് 30 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് ആണ്. കൂടാതെ അഞ്ച് പേർക്ക് AED 50,000 വീതം സമാശ്വാസ സമ്മാനവും ലഭിക്കും.

ഡിസംബർ 31 വരെയാണ് ടിക്കറ്റ് എടുക്കാനുള്ള അവസരം. അവസാനത്തെ ഇ-ഡ്രോ 2026 ജനുവരി 1-ന് ആണ്. ബിഗ് വിൻ മത്സരം, ഡ്രീം കാർ സീരീസ് എന്നിവയും നടക്കുന്നുണ്ട്.