
ദമ്മാം: അബ്ദുൾ നാസർ മഅദ്നിക്കെതിരെ നടക്കുന്നത് ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനമെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി. മഅദ്നിയുടെ വിഷയത്തിൽ മുസ്‌ലീം ലീഗ് ചെയ്യാവുന്നതിന്റെ പരമാവധി ചെയ്‌തെങ്കിലും ഒന്നും സാധിച്ചില്ലെന്നും അദ്ദേഹം ദമ്മാമിൽ പറഞ്ഞു. മഅദ്നിയുടെ കാര്യത്തിൽ മുസ്‌ലിം ലീഗ് എന്നും അനുകൂല നിലപാടാണ് എടുത്തിട്ടുള്ളതെന്നും മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി കൂടിയായ ബഷീർ ചൂണ്ടികാട്ടി.
മഅദ്നിയുടെ വിഷയം പാർലമെന്റിൽ ആദ്യം ഉന്നയിച്ചത് താനാണ്. മോചനത്തിനായി ചെയ്യാവുന്നതിന്റെ പരമാവധി മുസ്‌ലിം ലീഗ് ചെയ്‌തെങ്കിലും ഒന്നും സാധിച്ചില്ല. മഅദ്നിയുടെ കാര്യം മാത്രമല്ല അനാവശ്യമായി വിചാരണ തടവുകാരായി കഴിയുന്ന എല്ലാവർക്കു വേണ്ടിയും പാർലമെന്റിൽ ശബ്ദമുയർത്തിയിട്ടുണ്ടെന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam