
അബുദാബി: യാത്രക്കാർക്ക് പുതുവർഷ സമ്മാനമായി ടിക്കറ്റ് നിരക്കിൽ ഇളവുകള്‍ പ്രഖ്യാപിച്ച് ഇത്തിഹാദ് എയര്‍വേയ്സും ഇന്‍ഡിഗോയും. ടിക്കറ്റ് നിരക്കില്‍ വമ്പന്‍ ഇളവുകളാണ് എയര്‍ലൈനുകള്‍ പ്രഖ്യാപിച്ചത്. വിമാന ടിക്കറ്റുകൾക്ക് 35 ശതമാനം വരെ ഇളവാണ് ഇത്തിഹാദ് എയര്‍വേയ്സ് നല്‍കുന്നത്.
വൈറ്റ് ഫ്രൈഡേ
ഇത്തിഹാദ് എയര്‍വേയ്സിൽ നവംബർ 30 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് 35 ശതമാനം ഇളവ് വൈറ്റ് ഫ്രൈഡേയിൽ ലഭിക്കുക. ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് 2026 ജനുവരി 13നും ജൂൺ 24നും ഇടയിൽ യാത്ര ചെയ്യാനാകും. നേരത്തെ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് അനുയോജ്യമായ അവസരമാണിത്. ഏഷ്യയിലെ തിരഞ്ഞെടുത്ത വിനോദസഞ്ചാര-സാംസ്കാരിക കേന്ദ്രങ്ങളിലേക്കാണ് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനാകുക. അബുദാബിയിൽ നിന്ന് ഇത്തിഹാദിന്‍റെ നെറ്റ്‌വർക്കിലൂടെ എത്തിച്ചേരാൻ കഴിയുന്ന പ്രധാനപ്പെട്ട ലക്ഷ്യസ്ഥാനങ്ങൾ ഇവയാണ്:
വൈറ്റ് ഫ്രൈഡേ ഓഫറിലെ ടിക്കറ്റുകൾ etihad.com വഴിയോ എയർലൈനിന്‍റെ മൊബൈൽ ആപ്പ് വഴിയോ നേരിട്ട് ബുക്ക് ചെയ്യാം. 2024-ൽ മാത്രം ഇത്തിഹാദ് എയർവേയ്‌സ് കുറഞ്ഞത് 16 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് ആരംഭിച്ചിരുന്നു. കൂടാതെ, കഴിഞ്ഞ ആഴ്ച ദുബൈ എയർഷോയിൽ വെച്ച്, ചരക്ക് വിമാനങ്ങൾ ഉൾപ്പെടെ 32 പുതിയ എയർബസ് വിമാനങ്ങൾക്ക് ഓർഡർ നൽകിയതായി ഇത്തിഹാദ് സിഇഒ അൻ്റോണോൾഡോ നെവ്സ് വെളിപ്പെടുത്തിയതായി ഗൾഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വിമാനങ്ങളുടെ എണ്ണം 2030-ഓടെ 170ൽ നിന്ന് 200 ആക്കി വർദ്ധിപ്പിക്കാനും ഇത്തിഹാദ് ലക്ഷ്യമിടുന്നു. ഇതിലൂടെ യാത്രക്കാരുടെ എണ്ണം 30 ദശലക്ഷത്തിൽ നിന്ന് 37 ദശലക്ഷമായി ഉയർത്താനുമാണ് എയർലൈന്‍റെ ലക്ഷ്യം.
ബ്ലാക്ക് ഫ്രൈഡേ
ഇന്‍ഡിഗോ പ്രഖ്യാപിച്ച് ബ്ലാക്ക് ഫ്രൈഡ ഓഫറില്‍ നവംബര്‍ 28നകം ടിക്കറ്റ് എടുക്കുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. ഈ വിമാന ടിക്കറ്റിൽ ജനുവരി 7 മുതൽ ജൂൺ 30 വരെ യാത്ര ചെയ്യാം. ആഭ്യന്തര സെക്ടറിൽ കുറഞ്ഞത് 1799 രൂപയും രാജ്യാന്തര സെക്ടറിൽ 5999 ദിർഹവുമാണ് നിരക്ക്. പ്രമോഷന്‍റെ ഭാഗമായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ആഭ്യന്തര സെക്ടറിൽ 2 വയസ്സു വരെയുള്ള കുഞ്ഞുങ്ങൾക്ക് ഒരു രൂപയ്ക്കാണ് വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നത്. സേവന നിരക്കിൽ 70 ശതമാനം ഇളവും നൽകുന്നുണ്ട്. തെരഞ്ഞെടുത്ത സെക്ടറിൽ ടിക്കറ്റിനൊപ്പം ബുക്ക് ചെയ്യുന്ന ഭക്ഷ്യോൽപന്നങ്ങൾക്ക് 10 ശതമാനം നിരക്കിളവും വാഗ്ദാനം ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ