
ദോഹ: രാജ്യത്തെ ആരോഗ്യ മേഖലയിലെ നിയമങ്ങൾ ലംഘിച്ചതിന് രണ്ട് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന മൂന്ന് ആരോഗ്യ പ്രവർത്തകരുടെ ലൈസൻസ് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം താല്‍ക്കാലികമായി റദ്ദാക്കി. ബന്ധപ്പെട്ട രണ്ട് ആരോഗ്യ സ്ഥാപനങ്ങള്‍ക്കും നിയമം ലംഘിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ നിയമനടപടികൾ സ്വീകരിച്ചുവരുന്നതായി മന്ത്രാലയം അറിയിച്ചു.
ആരോഗ്യ മേഖലയിലെ നിയമങ്ങളും ചട്ടങ്ങളും ജീവനക്കാർ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയം നടത്തുന്ന പതിവ് പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. രോഗികളുടെ സുരക്ഷയും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരവും ഉറപ്പു വരുത്തുന്നതിനായി രാജ്യത്തെ എല്ലാ മെഡിക്കൽ, സാങ്കേതിക ജീവനക്കാരും അവരുടെ അംഗീകൃത ലൈസൻസുകളുടെ പരിധിക്കുള്ളിൽ നിന്ന് മാത്രമേ പ്രവർത്തിക്കാൻ പാടുള്ളുവെന്നും, അത് ഉറപ്പാക്കുന്നതിന് മെഡിക്കൽ ഡയറക്ടർമാർ ശ്രദ്ധിക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam