കെട്ടിട നിർമാണത്തിന് കുഴിയെടുക്കൽ പകലും അവധിയല്ലാത്ത ദിവസങ്ങളിലും മാത്രം, റിയാദിൽ നിയന്ത്രണം

Published : Aug 09, 2025, 04:35 PM ISTUpdated : Aug 09, 2025, 04:36 PM IST
representational image

Synopsis

2025 ആഗസ്റ്റ് ഏഴ് വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് കോഡ് സംബന്ധിച്ച് റിയാദിലെ ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിത്തോടനുബന്ധിച്ചാണ് ഇക്കാര്യം പറഞ്ഞത്.

റിയാദ്: കെട്ടിടങ്ങൾ അടക്കമുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനായുളള അടിത്തറ നിർമാണത്തിനായുള്ള കുഴിയെടുക്കൽ രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെ മാത്രമേ പാടുള്ളൂവെന്ന് റിയാദ് മേഖല ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് സെൻറർ ഔദ്യോഗിക വക്താവ് സാലിഹ് അൽസുവൈദ് പറഞ്ഞു. 2025 ആഗസ്റ്റ് ഏഴ് വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് കോഡ് സംബന്ധിച്ച് റിയാദിലെ ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിത്തോടനുബന്ധിച്ചാണ് ഇക്കാര്യം പറഞ്ഞത്.

പുതിയ ‘ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് കോഡ്’ പ്രകാരം രാത്രിയിലും അവധി ദിവസങ്ങളിലും ഖനന പ്രവർത്തനങ്ങൾ നിരോധിച്ചിരിക്കുന്നുവെന്നും അൽസുവൈദ് പറഞ്ഞു. റിയാദ് മേഖലയിലെ പദ്ധതികളുടെ അടിത്തറ നിർമാണ രംഗത്ത് പ്രയോഗിക്കേണ്ട നിരവധി സാങ്കേതിക മാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രൊഫഷണൽ റെഗുലേറ്ററി രേഖയാണ് കോഡ് എന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ തന്ത്രപരമായ ആസൂത്രണം മുതൽ പ്രാരംഭ രൂപകൽപ്പനകൾ, ലൈസൻസുകൾ നൽകൽ, പദ്ധതി നടപ്പിലാക്കൽ, അടച്ചുപൂട്ടൽ, പ്രവർത്തനം, അറ്റകുറ്റപ്പണി എന്നിവ വരെയുള്ള കോഡ് കണക്കിലെടുത്തിട്ടുണ്ടെന്നും അൽസുവൈദ് ചൂണ്ടിക്കാട്ടി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ