
കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് രാജ്യം വിടുന്നതിന് തൊഴിലുടമകളിൽ നിന്ന് എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കി. ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന സർക്കുലർ ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ യൂസഫ് പുറത്തിറക്കിയിട്ടുണ്ട്.
സർക്കുലർ പുറത്തിറക്കിയ ജൂൺ 12 മുതൽ ഇന്നലെ വരെ ഏകദേശം 21,900 എക്സിറ്റ് പെർമിറ്റുകൾ വിതരണം ചെയ്തതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി. അഷൽ പ്ലാറ്റ്ഫോം വഴിയോ സഹേൽ ആപ്ലിക്കേഷൻ വഴിയോ ഉള്ള ഓട്ടോമേറ്റഡ് സംവിധാനങ്ങളിലൂടെയാണ് പെർമിറ്റുകൾ നൽകിയത്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഈ സംഖ്യ ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam