പ്രവാസികള്‍ക്ക് പിഴ കൂടാതെ രാജ്യം വിടുന്നതിനുള്ള സമയപരിധി നീട്ടി

By Web TeamFirst Published Jan 5, 2021, 6:48 PM IST
Highlights

എക്‌സിറ്റ് പദ്ധതിയില്‍ 57,487 പ്രവാസികള്‍ മന്ത്രാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തെന്നും അതില്‍ 12,378 പ്രവാസികള്‍ ഇതിനകം രാജ്യം വിട്ടതായും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നുണ്ട്.
 

മസ്കറ്റ്: മതിയായ രേഖകളില്ലാതെ ഒമാനില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികള്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാന്‍ പ്രഖ്യാപിച്ച എക്‌സിറ്റ് പദ്ധതി മാര്‍ച്ച് 31 വരെ നീട്ടിയതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം. ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. എക്‌സിറ്റ് പദ്ധതിയില്‍ 57,487 പ്രവാസികള്‍ മന്ത്രാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തെന്നും അതില്‍ 12,378 പ്രവാസികള്‍ ഇതിനകം രാജ്യം വിട്ടതായും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നുണ്ട്.
 

click me!