ജിസിസി ഉച്ചകോടി; ഒമാന്‍ സംഘം സൗദിയിലെത്തി

Published : Jan 05, 2021, 04:18 PM IST
ജിസിസി ഉച്ചകോടി; ഒമാന്‍ സംഘം സൗദിയിലെത്തി

Synopsis

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഒമാന്‍ ഉപപ്രധാനമന്ത്രിയെ സ്വീകരിച്ചു. 

മസ്കറ്റ്: ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഒമാന്‍ സംഘം സൗദി അറേബ്യയിലെത്തി. ഒമാന്‍ മന്ത്രിസഭ കൗണ്‍സില്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍  സൈദിന്റെ നേതൃത്വത്തിലാണ് സംഘം സൗദിയിലെത്തിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഒമാന്‍ ഉപപ്രധാനമന്ത്രിയെ സ്വീകരിച്ചു. ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, ജസ്റ്റിസ് ആന്‍ഡ് ലീഗല്‍ അഫയേഴ്‌സ് മന്ത്രി ഡോ.അബ്ദുല്ല മുഹമ്മദ് അല്‍ സൈഡീ, മറ്റ് ഉന്നത സര്‍ക്കാര്‍  ഉദ്യോഗസ്ഥരും   ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സൗദിനെ അനുഗമിക്കുന്നുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മെഗാ7 സമ്മാനത്തുക ഇപ്പോൾ 50 മില്യൺ ഡോളർ; 20 മില്യൺ ഡോളറിന്റെ വർധന
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സൗദിയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു