കറൻസി എക്സ്ചേഞ്ച് കമ്പനിയിൽ നിന്ന് 64 ലക്ഷം രൂപ മോഷ്ടിച്ച പ്രവാസി കുവൈത്തിൽ അറസ്റ്റിൽ

Published : Jun 07, 2026, 05:45 PM IST
kuwait arrest

Synopsis

കറൻസി എക്സ്ചേഞ്ച് കമ്പനിയിൽ നിന്ന് 64 ലക്ഷം രൂപ മോഷ്ടിച്ച പ്രവാസി കുവൈത്തിൽ അറസ്റ്റിൽ. മോഷ്ടിച്ച തുകയുടെ ഒരു ഭാഗം പ്രതിയുടെ പക്കൽ നിന്ന് കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. പ്രതിക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചു.

കുവൈത്ത് സിറ്റി: കറൻസി എക്സ്ചേഞ്ച് കമ്പനിയിൽ നിന്ന് 21,000 കുവൈത്തി ദിനാർ (ഏകദേശം 64 ലക്ഷം ഇന്ത്യൻ രൂപ) മോഷ്ടിച്ച കേസിൽ ഫിലിപ്പീൻസ് സ്വദേശിയെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിക്കുകയും പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടുകയുമായിരുന്നു. മോഷ്ടിച്ച തുകയുടെ ഒരു ഭാഗം പ്രതിയുടെ പക്കൽ നിന്ന് കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. പ്രതിക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേസ് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

മയക്കുമരുന്ന് കലർത്തിയ 140 പേപ്പറുകളുമായി പ്രവാസി പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫ് പ്രദേശത്ത് വിവിധ തരത്തിലുള്ള മയക്കുമരുന്നുകളും സൈക്കോട്രോപിക് പദാർഥങ്ങളും കൈവശം വെച്ചിരുന്ന ഒരു ഈജിപ്ഷ്യൻ സ്വദേശിയെ ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു. കൃത്യമായ അന്വേഷണത്തിന്‍റെയും നിരീക്ഷണത്തിന്‍റെയും അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പ്രതിയുടെ പക്കൽ നിന്ന് മയക്കുമരുന്ന് രാസവസ്തുക്കൾ കലർത്തിയ 140 എ4 സൈസ് പേപ്പറുകൾ, 40 ഗ്രാം ഹാഷിഷ്, 15 ഗ്രാം ക്രിസ്റ്റൽ മെത്ത്, 200 മില്ലി സിബിഡി കൂടാതെ മയക്കുമരുന്ന് വിതരണം ചെയ്യാൻ ഉപയോഗിക്കുന്ന രണ്ട് ഡിജിറ്റൽ ത്രാസുകളും പിടിച്ചെടുത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാറുമായി പാഞ്ഞത് 225 കിലോമീറ്റർ വേഗത്തിൽ; നാല് സ്വദേശികൾ ട്രാഫിക് തടങ്കലിൽ, വാഹനങ്ങൾ പിടിച്ചെടുത്ത് അധികൃതർ
കുവൈത്തിൽ മയക്കുമരുന്ന് കലർത്തിയ 140 പേപ്പറുകളുമായി പ്രവാസി പിടിയിൽ