പിടികിട്ടാപ്പുള്ളിയായ പ്രവാസി ഒരു കിലോ കഞ്ചാവുമായി യുഎഇയില്‍ അറസ്റ്റില്‍

By Web TeamFirst Published Dec 28, 2020, 9:18 PM IST
Highlights

അറസ്റ്റിലായ വ്യക്തി പൊലീസിന്റെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നയാളാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

ദുബൈ: ഒരു കിലോ കഞ്ചാവുമായി ഏഷ്യക്കാരനായ പ്രവാസിയെ ദുബൈ പൊലീസ് അറസ്റ്റ്‍ ചെയ്‍തു. സംശയകരമായ നിലയില്‍ പാക്ക് ചെയ്‍ത പാര്‍സലിനുള്ളിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. അറസ്റ്റിലായ വ്യക്തി പൊലീസിന്റെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നയാളാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

43കാരനായ പ്രതിയുടെ കൈവശം യാതൊരു തിരിച്ചറിയല്‍ രേഖകളും ഉണ്ടായിരുന്നില്ല. പിന്നീട് ഡി.എന്‍.എ ടെസ്റ്റ് നടത്തിയാണ് ഇയാള്‍ പിടികിട്ടാപ്പുള്ളിയാണെന്നും ഇയാളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ദീര്‍ഘകാലമായി രാജ്യത്തെ ഡേറ്റാബേസിലുണ്ടായിരുന്നെന്നും കണ്ടെത്തിയത്. പ്രതി ദുബൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടുകയാണിപ്പോള്‍.

click me!