അനുവദനീയമായതിനേക്കാൾ 70 കിലോമീറ്റർ അധിക വേഗതയിൽ വാഹനമോടിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ചു; പ്രവാസി ഡ്രൈവർ കുവൈത്തിൽ അറസ്റ്റിൽ

Published : Nov 25, 2026, 03:31 PM IST
expat driver arrested

Synopsis

അനുവദനീയമായതിനേക്കാൾ 70 കിലോമീറ്റർ അധിക വേഗതയിൽ വാഹനമോടിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ച പ്രവാസി ഡ്രൈവർ കുവൈത്തിൽ അറസ്റ്റിൽ. അമിതവേഗതയിൽ വാഹനമോടിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് പൊലീസ് നടപടിയെടുത്തത്.

കുവൈത്ത് സിറ്റി: കുവൈത്തിൽ അമിതവേഗത്തിൽ വാഹനമോടിച്ച പ്രവാസി ഡ്രൈവർ പിടിയിൽ. അനുവദനീയമായതിനേക്കാൾ 70 കിലോമീറ്ററിലധികം വേഗതയിൽ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന തരത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിനാണ് ഏഷ്യൻ ഡ്രൈവറെ ജനറൽ ട്രാഫിക് വിഭാഗം അറസ്റ്റ് ചെയ്തത്. ഇയാൾ അമിതവേഗതയിൽ വാഹനമോടിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് പൊലീസ് നടപടിയെടുത്തത്.

ജനറൽ ട്രാഫിക് വിഭാഗത്തിന് കീഴിലുള്ള സെക്യൂരിറ്റി കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ഈ വീഡിയോ നിരീക്ഷിക്കുകയും ഡ്രൈവറെ തിരിച്ചറിയുന്നതിനായി അന്വേഷണം ആരംഭിക്കുകയുമായിരുന്നു. തുടർന്ന് ഇയാളെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചോദ്യം ചെയ്യലിൽ തനിക്കെതിരെയുള്ള നിയമലംഘനങ്ങൾ പ്രതി സമ്മതിച്ചു. നിയമലംഘനത്തിന് ഉപയോഗിച്ച വാഹനം പൊലീസ് പിടിച്ചെടുക്കുകയും നശിപ്പിക്കുന്നതിനായി കൈമാറുകയും ചെയ്തു. തുടർ നിയമനടപടികൾക്കായി ഡ്രൈവറെ സെൻട്രൽ ജയിലിലേക്ക് മാറ്റി. രാജ്യത്ത് ഗതാഗത നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നിരന്തരമായ നടപടികളുടെ ഭാഗമായാണ് ഈ നീക്കമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ്: മൂന്ന് മലയാളികൾക്ക് 25,000 ദിർഹം വീതം സമ്മാനം
റിയാദിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെന്‍റർ ടവറുകളിലൊന്നിന് നേരെ ഹൂതി ഭീകരാക്രമണം; രണ്ട് ഇന്ത്യക്കാരടക്കം 11 പേർക്ക് പരിക്ക്