
ഷാര്‍ജ: ഷാര്‍ജയില്‍ ഗതാഗത നിയമം ലംഘിച്ച പ്രവാസി ഡ്രൈവര്‍ക്ക് 1.38 ദശലക്ഷം ദിര്‍ഹം(2.13 കോടി രൂപ) പിഴ. കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ 106 നിയമ ലംഘനം നടത്തിയതിനാണ് കനത്ത പിഴ വിധിച്ചത്. യാത്രക്കാരെ അനധികൃതമായി വാഹനത്തില്‍ കയറ്റുന്നത് പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ നിരന്തരം നിയമം ലംഘിച്ചതായി കണ്ടെത്തി.
2018 ആഗസ്റ്റ് 16നാണ് ഇയാള്‍ ആദ്യമായി നിയമം ലംഘിച്ചതെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ നിരന്തരം നിയമം ലംഘിച്ചെന്ന് വാസിത് പൊലീസ് സ്റ്റേഷന്‍ ആക്ടിംഗ് ഡയറക്ടര്‍ ലെഫ്. കേണല്‍ മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ ബിന്‍ ഖസ്മൂല്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam