
കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വദേശികളുടെ താമസ മേഖലയിൽ വിദേശികുടുംബങ്ങൾക്ക് താമസിക്കാമെന്ന് സര്‍ക്കാര്‍ സമിതി. വിദേശി ബാച്ചിലർമാരുടെ താമസം മാത്രമാണ് സ്വദേശികൾക്ക് ഭീഷണിയെന്നും സമിതി അധ്യക്ഷൻ അമ്മാർ അൽ അമ്മാർ വ്യക്തമാക്കി.
സ്വദേശി താമസമേഖലയിൽ വിദേശികൾക്ക് വീടുകള്‍ വാടകയ്ക്ക് നൽകുന്നതിന് ശക്തമായ എതിർപ്പ് ഉയർന്നിരുന്നു. വിദേശികൾ താമസിക്കുന്നത് സ്വദേശികൾക്ക് ഭീഷണിയാകുന്നുവെന്നായിരുന്നു ആക്ഷേപം. എന്നാൽ സ്വദേശി മേഖലകളിൽ വിദേശി കുടുംബങ്ങളിൽ നിന്ന് സുരക്ഷാ ഭീഷണി ഉയന്നതായി പരാതിയൊന്നും ലഭിച്ചിട്ടില്ല. അതിനാൽ വിദേശികൾക്ക് താമസത്തിനായി വീട് നൽകുന്നതിൽ തടസമില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് സർക്കാർ രൂപീകരിച്ച സമിതി അധ്യക്ഷൻ വ്യക്തമാക്കി.
അതേസമയം വിദേശി ബാച്ചിലർമാർ മാത്രമാണ് ഭീഷണി ഉയർത്തുന്നതെന്ന് സമിതി വിലയിരുത്തിയിട്ടുണ്ട്. സ്വദേശികൾ അവിവാഹിതരായ വിദേശികള്‍ക്ക് വീടുകൾ വാടകയ്ക്ക് നൽകുന്നത് കണ്ടത്താൻ മുനിസിപ്പാലിറ്റി സംഘം എല്ലാ ദിവസവും പരിശോധന നടത്തുന്നുണ്ട്. ബാച്ചിലര്‍മാരെ ഒഴിപ്പിക്കാൻ വിവിധ ഘട്ടങ്ങളിൽ നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam