യുഎഇയില്‍ പ്രാദേശിക കമ്പനിയുടെ ടാല്‍കം പൗഡര്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ഉത്തരവ്

By Web TeamFirst Published Mar 20, 2019, 3:59 PM IST
Highlights

യുഎഇയിലെ അജ്മല്‍ പെര്‍ഫ്യൂം മാനുഫാക്ചറിങ് കമ്പനിയുടെ ടാല്‍കം പൗഡറിനെതിരെയാണ് നടപടി. ഈ കമ്പനിയുടെ ഉല്‍പ്പനം ആരോഗ്യ മന്ത്രാലയത്തിന്റെ ഡ്രഗ് കണ്‍ട്രോള്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. 

അബുദാബി: പ്രാദേശിക കമ്പനിയുടെ ടാല്‍കം പൗഡറിന്റെ രണ്ട് ബാച്ചുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ യുഎഇ ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. അമിതമായ അളവില്‍ ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

യുഎഇയിലെ അജ്മല്‍ പെര്‍ഫ്യൂം മാനുഫാക്ചറിങ് കമ്പനിയുടെ 'Ajmal Sacrifice For Her'  ടാല്‍കം പൗഡറിനെതിരെയാണ് നടപടി. ഈ കമ്പനിയുടെ ഉല്‍പ്പനം ആരോഗ്യ മന്ത്രാലയത്തിന്റെ ഡ്രഗ് കണ്‍ട്രോള്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. സൗദി ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വിപണിയില്‍ ശേഖരിച്ച സാമ്പിളുകളില്‍ ഉയര്‍ന്ന അളവില്‍ ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി. ഇവ ഉപയോഗിക്കുന്നയാളുടെ ശരീരത്തെ ഹാനികരമായി ബാധിക്കും. A 7867012 08/2021, A 7867068 09/2023 എന്നീ ബാച്ചുകളാണ് ഉപയോഗ യോഗ്യമല്ലെന്ന് കണ്ടെത്തിയത്. ഇവ വിപണിയില്‍ നിന്ന് പിന്‍വലിക്കാനും നിര്‍ദേശം നല്‍കി.

click me!