യുഎഇയില്‍ റോഡരികില്‍ ഇരുന്ന പ്രവാസി വാഹനമിടിച്ച് മരിച്ചു; ഡ്രൈവര്‍ക്ക് ശിക്ഷ, നഷ്ടപരിഹാരം

Published : Oct 10, 2022, 10:37 PM ISTUpdated : Oct 11, 2022, 08:20 AM IST
യുഎഇയില്‍ റോഡരികില്‍ ഇരുന്ന പ്രവാസി വാഹനമിടിച്ച് മരിച്ചു; ഡ്രൈവര്‍ക്ക് ശിക്ഷ, നഷ്ടപരിഹാരം

Synopsis

കുടുംബത്തിലെ ഏക വരുമാന സ്രോതസ്സായ പ്രവാസിയുടെ മരണത്തോടെ ഇവര്‍ക്കുണ്ടായ പ്രായസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കുടുംബം കേസ് ഫയല്‍ ചെയ്തത്. 150,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തത്. 

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ വാഹനമിടിച്ച് പ്രവാസി മരിച്ച സംഭവത്തില്‍ ഹെവി വെഹിക്കിള്‍ ഡ്രൈവര്‍ക്ക് ഒരു മാസം തടവുശിക്ഷ. മരിച്ച പ്രവാസിയുടെ കുടുംബത്തിന് 200,000 ദിര്‍ഹം നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കുത്തനെയുള്ള ഇറക്കം ഇറങ്ങിവന്ന വാഹനം റോഡരികില്‍ ഇരിക്കുകയായിരുന്ന ഏഷ്യക്കാരനെ ഇടിക്കുകയായിരുന്നു.

സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 54കാരനായ പ്രവാസിയുടെ കുടുംബം റാസല്‍ഖൈമ ട്രാഫിക് മിസ്ഡിമീനേഴ്‌സ് കോടതിയെ സമീപിച്ചു. ഡ്രൈവര്‍, വാഹനത്തിന്റെ ഉടമസ്ഥരായ കമ്പനി, ഇന്‍ഷുറന്‍സ് കമ്പനി എന്നിവ ചേര്‍ന്ന് 90,000 ദിര്‍ഹം, പ്രവാസിയുടെ ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കുടുംബത്തിലെ ഏക വരുമാന സ്രോതസ്സായ പ്രവാസിയുടെ മരണത്തോടെ ഇവര്‍ക്കുണ്ടായ പ്രായസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കുടുംബം കേസ് ഫയല്‍ ചെയ്തത്. 150,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തത്. 

എന്നാല്‍ ബ്ലഡ് മണിക്ക് പുറമെയുള്ള നഷ്ടപഹിരാത്തുകയ്ക്ക് പരാതിക്കാര്‍ അര്‍ഹരല്ലെന്നാണ് വാഹന ഉടമ അറിയിച്ചത്. അപകടം മൂലമുണ്ടായ എല്ലാ നാശനഷ്ടങ്ങള്‍ക്കും ബ്ലഡ് മണി പരിഹാരമാകുമെന്ന് ഇയാള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ബ്ലഡ് മണിക്ക് പുറമെയുള്ള നഷ്ടപരിഹാരം ആവശ്യപ്പെട്ടാന്‍ പരാതിക്കാര്‍ അര്‍ഹരാണെന്ന് മരിച്ച പ്രവാസിയുടെ കുടുംബത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ നഷ്ടപരിഹാര ഇനത്തില്‍ പ്രതികള്‍ പ്രവാസിയുടെ ഭാര്യക്ക് 50,000 ദിര്‍ഹവും 20,000 ദിര്‍ഹം വീതം രണ്ടു കുട്ടികള്‍ക്കും നല്‍കാന്‍ കോടതിഉത്തരവിടുകയായിരുന്നു. 

Read More -  ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് പണം മോഷ്ടിച്ചു; അഞ്ച് പ്രവാസികള്‍ പിടിയില്‍

നിശാ ക്ലബ്ബില്‍ വെച്ച് കണ്ട യുവാവിന്‍റെ പണവും സ്വര്‍ണമാലയും തട്ടിയെടുത്ത് മുങ്ങിയ യുവതി പിടിയില്‍  

ദുബൈ: ദുബൈയില്‍ നിശാ ക്ലബ്ബില്‍ വെച്ച് പരിചയപ്പെട്ട യുവാവിന്റെ വീട്ടിലെത്തി പണവും സ്വര്‍ണമാലയും കവര്‍ന്ന കേസില്‍ യുവതിക്ക് മൂന്നു മാസം തടവുശിക്ഷ.  അമേരിക്കക്കാരനായ യുവാവിന്റെ പക്കല്‍ നിന്നും 1,000 ദിര്‍ഹം പണവും 8,000  ദിര്‍ഹം വിലവരുന്ന സ്വര്‍ണമാലയും കവര്‍ന്ന കേസിലാണ് ആഫ്രിക്കന്‍ യുവതിക്ക് ശിക്ഷ വിധിച്ചത്. നിശാ ക്ലബ്ബില്‍ വെച്ച് പരിചയപ്പെട്ട യുവതിയെ വീട്ടിലേക്ക് ക്ഷണിച്ചെന്നും പിറ്റേന്ന് രാവിലെയാണ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പണവും സ്വര്‍ണമാലയും നഷ്ടപ്പെട്ട വിവരം അറിയുന്നതെന്നും അമേരിക്കക്കാരന്‍ പറഞ്ഞു. ഉടന്‍ തന്നെ ഈ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. 

Read More:  ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആഴ്ചയിലൊരു ദിവസം അവധി; നിയമം ലംഘിച്ചാല്‍ 2,00,000 ദിര്‍ഹം വരെ പിഴ

മോഷ്ടിച്ച സ്വര്‍ണമാല യുവതി തന്റെ കാമനുകന് കൈമാറിയിരുന്നു. ഇയാള്‍ ഇത് ഉരുക്കി ദുബൈയിലെ ഗോള്‍ഡ് മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ ശ്രമിച്ചു. ഈ വിവരം പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചു. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ മാല കാമുകി തന്നതാണെന്ന് ഇയാള്‍ പറഞ്ഞു. പിന്നീട് ആഫ്രിക്കന്‍ യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ