യുഎഇയില്‍ പ്രവാസികള്‍ തമ്മില്‍ അടിപിടി; ഒരാള്‍ കുത്തേറ്റ് മരിച്ചു

By Web TeamFirst Published Apr 2, 2021, 2:50 PM IST
Highlights

സ്വകാര്യ ഭാഗങ്ങളില്‍ കുത്തേറ്റതാണ് യുവാവിന്റെ മരണകാരണമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒരു മണിക്കാണ് പൊലീസിന് വിവരം ലഭിച്ചത്.

ഷാര്‍ജ: ഷാര്‍ജയില്‍ പ്രവാസികള്‍ തമ്മിലുണ്ടായ കലഹത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു. പാകിസ്ഥാന്‍ സ്വദേശികള്‍ തമ്മിലുണ്ടായ വഴക്കിനിടെയാണ് ഒരാള്‍ കുത്തേറ്റ് മരിച്ചത്. ഷാര്‍ജ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

അല്‍ ബറ്റിന ഏരിയയില്‍ പാകിസ്ഥാന്‍ സ്വദേശികളായ നിരവധി പ്രവാസികള്‍ തമ്മിലുണ്ടായ തര്‍ക്കം രൂക്ഷമാകുകയും ഇതിലുള്‍പ്പെട്ട ഒരു യുവാവിനെ ഇവര്‍ ആക്രമിക്കുകയുമായിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ കുത്തേറ്റതാണ് യുവാവിന്റെ മരണകാരണമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒരു മണിക്കാണ് പൊലീസിന് വിവരം ലഭിച്ചത്. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ചില ദൃക്‌സാക്ഷികളാണ് വിവരം പൊലീസില്‍ അറിയിച്ചത്.

 പൊലീസെത്തി ഉടന്‍ തന്നെ ആക്രമിക്കപ്പെട്ട യുവാവിനെ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടുതല്‍ പരിശോധനയ്ക്കായി മൃതദേഹം പിന്നീട് ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. കൃത്യത്തിലുള്‍പ്പെട്ട പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. 
 

click me!