യുവതിയില്‍ നിന്ന് കൊവിഡ് ബാധിച്ചത് 20 കുടുംബാംഗങ്ങള്‍ക്ക്; സ്ഥിരീകരിച്ച് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം

By Web TeamFirst Published Apr 2, 2021, 2:23 PM IST
Highlights

യുവതിയുടെ മാതാവ്, സഹോദരങ്ങള്‍, ബന്ധുക്കള്‍ എന്നിങ്ങനെ നാല് വീടുകളില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്കാണ് രോഗം പകര്‍ന്നത്.

മനാമ: ബഹ്‌റൈനില്‍ കൊവിഡ് പോസിറ്റീവായ സ്വദേശി യുവതിയില്‍ നിന്ന് രോഗം ബാധിച്ചത് കുടുംബത്തിലെ 20 പേര്‍ക്ക്. ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ച്ച് 25 മുതല്‍ 31 വരെയുള്ള കാലയളവിലെ സമ്പര്‍ക്ക പരിശോധനാ റിപ്പോര്‍ട്ടിലാണ് 42കാരിയായ യുവതിയില്‍ നിന്ന് കൊവിഡ് ബാധിച്ചവരുടെ വിവരങ്ങളും ഉള്‍പ്പെടുന്നത്.

യുവതിയുടെ മാതാവ്, സഹോദരങ്ങള്‍, ബന്ധുക്കള്‍ എന്നിങ്ങനെ നാല് വീടുകളില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്കാണ് രോഗം പകര്‍ന്നത്. അതേസമയം കഴിഞ്ഞ മാസം ബഹ്‌റൈനില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിരുന്നു.  തൊട്ട് മുമ്പത്തെ ആഴ്ചയില്‍ ശരാശരി പ്രതിദിന കൊവിഡ് കേസുകള്‍  735 ആയിരുന്നത് കഴിഞ്ഞ ആഴ്ച 880 ആയി ഉയര്‍ന്നു. 6,162 കൊവിഡ് കേസുകളാണ് കഴിഞ്ഞ ആഴ്ച ബഹ്‌റൈനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍  4,132 പേര്‍ സ്വദേശികളും 2,030 പേര്‍ വിദേശികളുമാണ്.  
 

click me!