Gulf News : റെയ്‍ഡിനെത്തിയ പൊലീസിനെ കണ്ട് മൂന്നാം നിലയില്‍ നിന്ന് ചാടിയ പ്രവാസി ഗുരുതരാവസ്ഥയില്‍

Published : Dec 25, 2021, 07:41 PM IST
Gulf News : റെയ്‍ഡിനെത്തിയ പൊലീസിനെ കണ്ട് മൂന്നാം നിലയില്‍ നിന്ന് ചാടിയ പ്രവാസി ഗുരുതരാവസ്ഥയില്‍

Synopsis

അപ്പാര്‍ട്ട്മെന്റില്‍ റെയ്ഡ് നടത്താനെത്തിയ പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ പ്രവാസി ഗുരുതരാവസ്ഥയില്‍

ഷാര്‍ജ: റെയ്‍ഡിനെത്തിയ പൊലീസ് (Police raid) സംഘത്തെ കണ്ട് മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ 45 വയസുകാരന്‍ ഗുരുതരാവസ്ഥയില്‍. ഷാര്‍ജയിലെ അല്‍ നബാ (Al Nabaa, Sharjah) ഏരിയയിലായിരുന്നു സംഭവം. പൊലീസിന്റെ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാനായാണ് മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിയത് (Jumped from third floor).

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്  രാത്രിയായിരുന്നു സംഭവം. ഒരു അപ്പാര്‍ട്ട്മെന്റില്‍ ചില നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. നേരത്തെ തന്നെ സ്ഥലം പരിശോധിച്ച് വിവരം ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം റെയ്‍ഡ് നടത്താനുള്ള സന്നാഹവുമായാണ് പൊലീസ് സംഘം എത്തിയത്. ഈ സമയം കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ അപ്പാര്‍ട്ട്മെന്റില്‍ ഉണ്ടായിരുന്ന ബംഗ്ലാദേശ് സ്വദേശിയാണ് താഴേക്ക് ചാടിയത്. ഇയാളുടെ കാലുകള്‍ ഒടിയുകയും തലയോട്ടിക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്‍തു. ഇയാള്‍ മരണത്തില്‍ നിന്ന് കഷ്‍ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. ഉടന്‍ തന്നെ നാഷണല്‍ ആംബുലന്‍സ് സംഘം സ്ഥലത്തെത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണിപ്പോള്‍. സംഭവത്തില്‍ വാസിത്ത് പൊലീസ് അന്വേഷണം തുടങ്ങി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത
29 കിലോഗ്രാം മയക്കുമരുന്നുമായി 15 പേർ ബഹ്റൈനിൽ പിടിയിൽ