സൗദി അറേബ്യയിൽ ചികിത്സയിലിരുന്ന പ്രവാസി നഴ്സ് മരിച്ചു

Published : Apr 11, 2026, 02:26 PM IST
expat nurse died

Synopsis

സൗദി അറേബ്യയിൽ ചികിത്സയിലിരുന്ന പ്രവാസി നഴ്സ് മരിച്ചു. അസുഖബാധിതയായി ദമ്മാം കിങ് ഫഹദ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

റിയാദ്: ദീർഘകാലമായി സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ റോയൽ കമീഷൻ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തിരുന്ന തമിഴ്‌നാട് വെല്ലൂർ സ്വദേശിനി മോണിക്ക പ്രിയദർശിനി സോളമൻ രാജ് (53) അന്തരിച്ചു. അസുഖബാധിതയായി ദമ്മാം കിങ് ഫഹദ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സോളമൻ രാജിെൻറയും സുഗുണഭായിയുടെയും മകളാണ്.

ജുബൈലിലെ കിംസ് ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന നാരായണമൂർത്തിയാണ് ഭർത്താവ്. ജുബൈൽ ഇന്ത്യൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മെൽവിൻ ഏക മകനാണ്. മരണാനന്തരമുള്ള നിയമനടപടികൾ ദമ്മാമിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിെൻറ നേതൃത്വത്തിൽ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം വിമാനമാർഗം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാര ചടങ്ങുകൾ പിന്നീട് വെല്ലൂരിൽ നടക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കപ്പലുകളെ തുരത്താൻ സ്ഥാപിച്ച മൈനുകൾ എവിടെയെന്നതിൽ ഇറാന് അവ്യക്തതയെന്ന് റിപ്പോർട്ട്, ഹോർമൂസ് തുറക്കൽ വൈകും
ഇന്ധനവിലയിലെ കുതിപ്പിനിടയിലും ആശങ്കയില്ല; ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ പെട്രോളും ഡീസലും കിട്ടുന്നതിൽ മുൻനിരയിൽ ഈ ഗൾഫ് നാട്