കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമം; യുഎഇയില്‍ പ്രവാസി അറസ്റ്റില്‍

Published : Sep 15, 2021, 09:05 PM IST
കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമം; യുഎഇയില്‍ പ്രവാസി അറസ്റ്റില്‍

Synopsis

സ്‍കാര്‍ഫ് ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് ഇയാള്‍ കൊലപാതക ശ്രമം നടത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

ദുബൈ: യുഎഇയില്‍ കാമുകിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 24 വയസുകാരനായ പ്രവാസി അറസ്റ്റില്‍. സ്‍കാര്‍ഫ് ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് ഇയാള്‍ കൊലപാതക ശ്രമം നടത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. യുവതി ബോധരഹിതയായതോടെ മരണപ്പെട്ടുവെന്ന് കരുതി ഇയാള്‍ സ്ഥലംവിടുകയായിരുന്നു.

ഏറെനേരം കഴിഞ്ഞ് ബോധം തെളിഞ്ഞപ്പോള്‍ യുവതി പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഏഷ്യക്കാരനായ യുവാവ് പിടിയിലായി. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ ദുബൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇറാന്‍റെ മിസൈല്‍ ആക്രമണത്തില്‍ അബുദാബിയില്‍ മരിച്ചവരില്‍ ഇന്ത്യാക്കാരനും | Iran - Israel Attack
സുരക്ഷ ശക്തമാക്കി കുവൈത്ത്; ചെക്ക്‌പോസ്റ്റുകളിൽ സന്ദർശനം നടത്തി ആഭ്യന്തര മന്ത്രാലയ അണ്ടർസെക്രട്ടറി