
റിയാദ്: രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണമേറി. 2021 ജനുവരിയിൽ പ്രവാസികളുടെ വ്യക്തിഗത പണമയക്കലിൽ 12 ശതമാനം വർധനവ് രേഖപ്പെടുത്തിയാതായി സൗദി കേന്ദ്ര ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു
അപ്രതീക്ഷിതമായി രൂപയുടെ മൂല്യമിടിഞ്ഞതോടെ ഗള്‍ഫിലെ മണി എക്സ്‍ചേഞ്ച് സ്ഥാപനങ്ങളില്‍ നാട്ടിലേക്ക് പണമയക്കാനെത്തുന്ന പ്രാവാസികളുടെ തിരക്കേറി. ഇടവേളക്ക് ശേഷമാണ് യു.എ.ഇ ദിര്‍ഹവുമായുള്ള രൂപയുടെ വിനിമയ നിരക്ക് ഇരുപതിനടുത്തേക്ക് എത്തുന്നത്. മൂന്ന് ദിവസത്തിനിടെയാണ് വിനിമയ മൂല്യത്തിൽ കാര്യമായ മാറ്റം സംഭവിച്ചത്. രൂപയുടെ മൂല്യം ഇനിയും ഇടിയുമെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ദരുടെ അനുമാനം. അതുകൊണ്ട് തന്നെ കൂടുതല്‍ ഉയര്‍ന്ന മൂല്യം പ്രതീക്ഷിച്ച് നാട്ടിലേക്ക് പണമയക്കാന്‍ കാത്തിരിക്കുന്നവരുമുണ്ട്.
മാസത്തിലെ ആദ്യ ദിനങ്ങളില്‍ രൂപയ്ക്ക് ഉയര്‍ന്ന മൂല്യം ലഭിക്കുന്നത് പ്രവാസികള്‍ക്ക് ആശ്വാസമായി. അതേസമയം കഴിഞ്ഞ വർഷം ജനുവരിൽ പ്രവാസികള്‍ നാട്ടിലേക്കയച്ചത് 10.79 ബില്യൺ ആയിരുന്നെങ്കില്‍ 2021 ജനുവരിയിൽ അത് 12.06 ബില്യൺ ആയി വർധിച്ചതായി സൗദി കേന്ദ്ര ബാങ്കിന്റെ പ്രതിമാസ ബുള്ളറ്റിനിൽ പറയുന്നു. പ്രവാസികളുടെ വ്യക്തിഗത പണമയക്കലിൽ 12 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2020 മൂന്നാം പാദത്തിൽ 257,170 വിദേശ തൊഴിലാളികളാണ് സൗദി വിട്ടത്. ഈ പശ്ചാതലത്തിലാണ് 2016 ന് ശേഷം പ്രവാസികൾ നാട്ടിലേക്കു അയച്ച തുകയിൽ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. കൊവിഡും, എണ്ണവിലയിലെ വർധനവും, ദുർബലമായ സാമ്പത്തിക രംഗവുമൊന്നും പ്രവാസികളെ കാര്യമായി ബാധിച്ചെല്ലെന്നാണ് സൗദി കേന്ദ്ര ബാങ്കിന്റെ പ്രതിമാസ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam