
ദുബായ്: 14 വര്‍ഷമായി യുഎഇയില്‍ ജോലി ചെയ്യുന്ന ജോര്‍ദാന്‍ പൗരന്‍ ബിലാല്‍ അല്‍ ഹൗരിയുടെ ഫോണിലേക്ക് കഴിഞ്ഞ ദിവസം രാവിലെ ഒരു എസ്എംഎസ് സന്ദേശം ലഭിച്ചു. തന്റെ ബാങ്ക് അക്കൗണ്ടില്‍ ഒരു ലക്ഷം ദിര്‍ഹം നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. ഇതെങ്ങനെ സംഭവിച്ചുവെന്നറിയാതെ അന്തംവിട്ടിരിക്കുമ്പോള്‍ അല്‍പം നേരം കഴിഞ്ഞ് അടുത്ത സന്ദേശമെത്തി. മറ്റൊരു 23,000 ദിര്‍ഹം കൂടി അക്കൗണ്ടിലെത്തിയിരിക്കുന്നു. ആകെ 1.23 ലക്ഷം ദിര്‍ഹം.
ബിസിനസുകാരനായ തനിക്ക് പണം നല്‍കാനുള്ള ആരെങ്കിലും നിക്ഷേപിച്ചതായിരിക്കുമോ എന്നുള്ള സംശയം തോന്നിയതിനാല്‍ അദ്ദേഹം ബാങ്കിലേക്ക് വിളിച്ച് അന്വേഷിച്ചു. ബാങ്കിന് തെറ്റ് പറ്റിയതല്ലെന്നും അക്കൗണ്ടിലേക്ക് തന്നെയാണ് പണം നിക്ഷേപിച്ചതെന്നും ബാങ്ക് വ്യക്തമാക്കി. ഒരു സ്വദേശി സ്ത്രീയാണ് പണം ഡെപ്പോസിറ്റ് ചെയ്തതെന്നും ബാങ്ക് അറിയിച്ചു. ഇതോടെ ആര്‍ക്കോ അബദ്ധം പറ്റിയതാണെന്ന് മനസിലാക്കിയ അദ്ദേഹം ബാങ്കുമായി ബദ്ധപ്പെട്ട് പണം നിക്ഷേപിച്ച സ്ത്രീയുടെ വിവരങ്ങള്‍ തേടി.
ഫോണില്‍ ബദ്ധപ്പെട്ടപ്പോഴാണ് സ്ത്രീ തന്റെ ഭര്‍ത്താവിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ച പണമാണ് തന്റെ അക്കൗണ്ടിലെത്തിയതെന്ന് മനസിലായത്. ബാങ്ക് ഉദ്യോഗസ്ഥര്‍ സ്ത്രീയുടെ ഭര്‍ത്താവിനെയും ബദ്ധപ്പെട്ടു. ഇരുവരുടെയും അക്കൗണ്ട് നമ്പറുകള്‍ തമ്മില്‍ ചെറിയ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്. സ്ത്രീ അക്കൗണ്ട് നമ്പര്‍ രേഖപ്പെടുത്തിയപ്പോള്‍ മാറിപ്പോവുകയയിരുന്നു. പിഴവ് മനസിലായതോടെ ബിലാല്‍ പണം തിരികെ നല്‍കുകയായിരുന്നു. ബാങ്കിലെത്തിയ സ്വദേശി വനിതയും ഭര്‍ത്താവും ബിലാലിന് നന്ദി അറിയിച്ചാണ് മടങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam