കത്തികാട്ടി ഭീഷണിപ്പെടുത്തി വളര്‍ത്തുനായ്ക്കളെ തട്ടിയെടുത്തു; ഒമാനില്‍ രണ്ട് അധ്യാപികമാര്‍ അറസ്റ്റില്‍

By Web TeamFirst Published May 18, 2019, 12:34 PM IST
Highlights

പ്രതികള്‍ ജോലി ചെയ്തിരുന്ന സ്ഥാപനം അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് എംബസിയില്‍ നിന്നും ഒമാന്‍ അധികൃതരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അതുവരെ പ്രതികരിക്കാനാവില്ലെന്നുമാണ് അവരുടെ വിശദീകരണം. 

മസ്കത്ത്: കത്തികാണിച്ച് ഭീഷണിപ്പെടുത്തി നായ്ക്കളെ തട്ടിയെടുത്ത സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് വനിതകളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. മസ്കത്തില്‍ ഇംഗീഷ് അധ്യാപികമാരായി ജോലി ചെയ്യുന്ന ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സീബില്‍ വെച്ചാണ് ഇവര്‍ കത്തിവീശി നായ്ക്കളുടെ ഉടമയെ ഭീഷണിപ്പെടുത്തിയത്.

പ്രതികള്‍ ജോലി ചെയ്തിരുന്ന സ്ഥാപനം അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് എംബസിയില്‍ നിന്നും ഒമാന്‍ അധികൃതരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അതുവരെ പ്രതികരിക്കാനാവില്ലെന്നുമാണ് അവരുടെ വിശദീകരണം. പ്രതികളെ വനിതാ തടങ്കല്‍ കേന്ദ്രത്തില്‍ പബ്ലിക് പ്രോസിക്യൂഷന്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.

 

click me!