കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ച പ്രവാസിയെ നാടുകടത്തും

By Web TeamFirst Published Oct 23, 2020, 2:14 PM IST
Highlights

ഒമാനില്‍ യാത്രാ വിലക്ക് പ്രാബല്യത്തിലുണ്ടായിരുന്ന സമയത്ത് അനധികൃതരമായി തന്റെ വീട്ടില്‍ ഭക്ഷണ സാധനങ്ങള്‍ വില്‍പന നടത്തിയതിനാണ് പ്രവാസി പിടിയിലായത്. 

മസ്‍കത്ത്:  ഒമാനില്‍ സുപ്രീം കമ്മിറ്റി നിര്‍ദേശിച്ച കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിന് അറസ്റ്റിലായ പ്രവാസിക്ക് ശിക്ഷ വിധിച്ചു. ഒരു മാസം ജയില്‍ ശിക്ഷയും അത് പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്താനുമാണ് വിധി.

ഒമാനില്‍ യാത്രാ വിലക്ക് പ്രാബല്യത്തിലുണ്ടായിരുന്ന സമയത്ത് അനധികൃതരമായി തന്റെ വീട്ടില്‍ ഭക്ഷണ സാധനങ്ങള്‍ വില്‍പന നടത്തിയതിനാണ് പ്രവാസി പിടിയിലായത്. കഴിഞ്ഞ ദിവസം ദോഫാര്‍ ഗവര്‍ണറേറ്റിലെ പ്രാഥമിക കോടതിയാണ് കേസില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 
 

click me!