കുവൈത്തിൽ ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ അനധികൃതമായി വിൽപ്പന നടത്തിയ പ്രവാസി യുവതി പിടിയിൽ

Published : Nov 02, 2026, 02:58 PM IST
women arrest

Synopsis

കുവൈത്തിൽ 357 സ്ട്രിപ്പ് ഗർഭച്ഛിദ്ര ഗുളികകളുമായി പ്രവാസി യുവതി പിടിയിൽ. യുവതിക്കെതിരെ അനധികൃത ഗർഭധാരണവും ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട നിരവധി പരാതികൾ നേരത്തെയും ലഭിച്ചിരുന്നതായാണ് റിപ്പോർട്ട്. യുവതി ഗർഭച്ഛിദ്ര ഗുളികകൾ വിൽക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ജലീബ് അന്വേഷണവിഭാഗം നിരീക്ഷണം ശക്തമാക്കുകയായിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖിൽ ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ അനധികൃതമായി വിൽപ്പന നടത്തിയെന്നാരോപിച്ച് ഘാന സ്വദേശിനിയെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. യുവതിയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ 357 സ്ട്രിപ്പ് ഗർഭച്ഛിദ്ര ഗുളികകളും മറ്റ് മരുന്നുകളും പിടിച്ചെടുത്തു.

യുവതിക്കെതിരെ അനധികൃത ഗർഭധാരണവും ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട നിരവധി പരാതികൾ നേരത്തെയും ലഭിച്ചിരുന്നതായാണ് റിപ്പോർട്ട്. യുവതി ഗർഭച്ഛിദ്ര ഗുളികകൾ വിൽക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ജലീബ് അന്വേഷണവിഭാഗം നിരീക്ഷണം ശക്തമാക്കുകയായിരുന്നു. തുടർന്ന് ആസൂത്രിതമായി നടത്തിയ നീക്കത്തിനിടെ ഒരു സ്ട്രിപ്പ് ഗുളിക വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവതി പിടിയിലായത്.

ചോദ്യം ചെയ്യലിൽ കൂടുതൽ ഗുളികകൾ താമസസ്ഥലത്ത് സൂക്ഷിച്ചിട്ടുണ്ടെന്ന് യുവതി വെളിപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെ നടത്തിയ പരിശോധനയിലാണ് 357 സ്ട്രിപ്പ് ഗർഭച്ഛിദ്ര ഗുളികകളും മറ്റ് മരുന്നുകളും കണ്ടെത്തിയത്. അറസ്റ്റിലായ യുവതിയെയും പിടിച്ചെടുത്ത മരുന്നുകളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ മയക്കുമരുന്ന് കേസുകളിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് വധശിക്ഷ
പഴങ്ങളും പച്ചക്കറികളും കൂടുതൽ ഉൾപ്പെടുത്തി യൂണിയൻ കോപ് ശാഖകൾ