
അബുദാബി: യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ തങ്ങളുടെ ലഗേജുകൾ കൃത്യമായി പരിശോധിച്ച് നിരോധിത ഭക്ഷ്യവസ്തുക്കളോ മരുന്നുകളോ മറ്റ് നിയന്ത്രിത സാധനങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് യുഎഇയിലെ ഇന്ത്യൻ എംബസിയുടെ ജാഗ്രതാ നിർദേശം. അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ കോൺസുലേറ്റ് ജനറലും ചേർന്നാണ് ഈ യാത്രാ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചത്.
ഇന്ത്യയിൽ നിയമവിധേയമായി ലഭ്യമാകുന്ന പല ഉൽപ്പന്നങ്ങളും യുഎഇ നിയമപ്രകാരം നിരോധിച്ചതോ നിയന്ത്രിക്കപ്പെട്ടതോ ആകാം എന്ന് അധികൃതർ വ്യക്തമാക്കി. സന്ദർശകർ, യുഎഇ താമസക്കാർ, ട്രാൻസിറ്റ് യാത്രക്കാർ എന്നിവർക്കെല്ലാം ഈ നിയമങ്ങൾ ബാധകമാണ്. അറിവില്ലായ്മ കൊണ്ടോ ചെറിയ അളവിലോ ഇത്തരം വസ്തുക്കൾ കൈവശം വെച്ചാൽ പോലും വസ്തുക്കൾ പിടിച്ചെടുക്കൽ, കനത്ത പിഴ, തടവ്, നാടുകടത്തൽ തുടങ്ങിയ നിയമനടപടികൾ നേരിടേണ്ടി വരും.
ഹാൻഡ് ബാഗേജിലോ ചെക്ക്-ഇൻ ബാഗേജിലോ കൊണ്ടുപോകാൻ പാടില്ല. കസകസ, ഖാത്ത് ഇലകൾ, വെറ്റില, അടക്ക, നിസ്വാർ, ഗുഡ്ഖ ഉൾപ്പെടെയുള്ള ചവയ്ക്കുന്ന പുകയില ഉൽപ്പന്നങ്ങൾ ഇതിൽപ്പെടുന്നു.
മരുന്നുകൾ കൊണ്ടുപോകുന്നതിലെ നിർദ്ദേശങ്ങൾ
നാർക്കോട്ടിക്, സൈക്കോട്രോപ്പിക് വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾക്ക് യുഎഇയിൽ കർശന നിയന്ത്രണമുണ്ട്. ഉറക്കഗുളികകൾ, വീര്യം കൂടിയ വേദനസംഹാരികൾ, മാനസികാരോഗ്യത്തിനുള്ള മരുന്നുകൾ എന്നിവയും ഇതിൽ ഉൾപ്പെടാം. മരുന്നുകൾ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റിന്റെ നിയന്ത്രിത മരുന്നുകളുടെ പട്ടികയിലുണ്ടോ എന്ന് പരിശോധിക്കുക. ആവശ്യമെങ്കിൽ യാത്രയ്ക്ക് മുൻപ് 'വ്യക്തിഗത ഉപയോഗത്തിനുള്ള ഇമ്പോർട്ട് പെർമിറ്റ്' നേടുക. ഡോക്ടറുടെ സാധുവായ കുറിപ്പടിയും വിശദമായ മെഡിക്കൽ റിപ്പോർട്ടും കൈവശം കരുതുക. അനുവദനീയമായ അളവിൽ കൂടുതൽ മരുന്ന് കരുതരുത്.
നിയന്ത്രിത മരുന്നുകൾ കൈവശമുള്ളവർ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റിന്റെ പോർട്ടൽ (www.ede.gov.ae) വഴി അപേക്ഷിക്കണം. ഡിജിറ്റൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷയും മെഡിക്കൽ രേഖകളും അപ്ലോഡ് ചെയ്യാം. ഒരു പ്രവൃത്തിദിനത്തിനകം പെർമിറ്റ് ലഭ്യമാകും. ഈ സേവനം സൗജന്യമാണ്. (സഹായത്തിന്: 800-33784, info@ede.gov.ae).
പൂർണ്ണമായും നിരോധിച്ച വസ്തുക്കൾ
മുൻകൂർ അനുമതി ആവശ്യമായ ഉൽപ്പന്നങ്ങൾ
നിയമപരമായ അനുമതി ലഭിച്ചാൽ മാത്രം രാജ്യത്തേക്ക് കൊണ്ടുവരാൻ സാധിക്കുന്ന ഉൽപ്പന്നങ്ങൾ
60,000 ദിർഹമോ (അല്ലെങ്കിൽ അതിന് തുല്യമായ വിദേശ കറൻസിയോ) അതിൽ കൂടുതലോ മൂല്യമുള്ള പണം, ബെയറർ ചെക്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ രേഖകൾ, വിലപിടിപ്പുള്ള ലോഹങ്ങൾ (സ്വർണ്ണം, വെള്ളി മുതലായവ) വിലപിടിപ്പുള്ള രത്നങ്ങൾ എന്നിവ കൈവശമുള്ള യാത്രക്കാർ യുഎഇ കസ്റ്റംസിൽ നിർബന്ധമായും ഡിക്ലറേഷൻ നൽകേണ്ടതുണ്ട്.
യാത്രക്കാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
ബാഗേജ് പരിശോധിക്കുക: നിരോധിതമോ നിയന്ത്രിതമോ ആയ വസ്തുക്കൾ ബാഗിൽ ഇല്ലെന്ന് ഉറപ്പാക്കുക.
മറ്റുള്ളവരുടെ ലഗേജ് വാങ്ങരുത്: ഉള്ളടക്കം എന്താണെന്ന് വ്യക്തമായി അറിയില്ലാത്ത പാക്കറ്റുകളോ ബാഗുകളോ മറ്റുള്ളവർക്കായി കൊണ്ടുപോകരുത്.
മെഡിക്കൽ രേഖകൾ കരുതുക: ആവശ്യമായ പെർമിറ്റുകളും ഡോക്ടറുടെ കുറിപ്പടിയും കൈവശം വെയ്ക്കുക.
ഔദ്യോഗിക വിവരങ്ങൾ നോക്കുക: ഫെഡറൽ കസ്റ്റംസ് അതോറിറ്റി, ദുബായ് കസ്റ്റംസ്, അബുദാബി കസ്റ്റംസ്, ഇഡിഇ എന്നിവയുടെ ഔദ്യോഗിക പോർട്ടലുകൾ വഴി പുതിയ വിവരങ്ങൾ പരിശോധിച്ച് യാത്രാ തയ്യാറെടുപ്പുകൾ നടത്തുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam