
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ സെക്കന്‍ഡ് ചാന്‍സ് ക്യാമ്പയിനിലൂടെ 250,000ദിര്‍ഹവും(50 ലക്ഷം ഇന്ത്യന്‍ രൂപ) ഡ്രീം 12 മില്യന്‍ സീരീസ് 231-ാമത് നറുക്കെടുപ്പിലേക്കുള്ള രണ്ട് സൗജന്യ ടിക്കറ്റുകളും സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. ഇതിന് പുറമെ ഒമ്പത് ഭാഗ്യശാലികള്‍ക്ക് രണ്ട് സൗജന്യ ടിക്കറ്റുകള്‍ വീതവും ലഭിച്ചു. ഇതുവഴി എല്ലാ വിജയികള്‍ക്കും സമ്മാനങ്ങള്‍ നേടാന്‍ രണ്ടാമതൊരു അവസരം കൂടിയാണ് ബിഗ് ടിക്കറ്റ് ഒരുക്കിയത്.
ഇന്ത്യയില്‍ നിന്നുള്ള ജയകുമാര്‍ ചൊക്കലിംഗപാണ്ഡ്യനാണ് 250,000ദിര്‍ഹവും രണ്ട് സൗജന്യ ടിക്കറ്റുകളും നേടിയ ഭാഗ്യശാലി. 'ഇത് വലിയൊരു സര്‍പ്രൈസാണ്. ഇപ്പോള്‍ എന്താണ് തോന്നുന്നതെന്ന് പറയാന്‍ വാക്കുകളില്ല. ഈ മാസത്തെ നറുക്കെടുപ്പിലേക്ക് ഞാന്‍ ടിക്കറ്റ് വാങ്ങിയിരുന്നില്ല, സെക്കന്‍ ചാന്‍സ് ക്യാമ്പയിന്റെ വിജയികളെ പ്രഖ്യാപിക്കുന്നത് കാത്തിരിക്കുകയായിരുന്നു. രണ്ടര വര്‍ഷം മുമ്പ് ഒരു സുഹൃത്താണ് ബിഗ് ടിക്കറ്റിനെ കുറിച്ച് പറയുന്നത്. അന്നു മുതല്‍ ടിക്കറ്റുകള്‍ വാങ്ങുന്നുണ്ട്. സുഹൃത്തും ഞാനും ചേര്‍ന്ന് തുടര്‍ച്ചയായി ടിക്കറ്റുകള്‍ വാങ്ങിയിരുന്നു. സുഹൃത്ത് ദുബൈയില്‍ നിന്ന് പോയ ശേഷം ഞാന്‍ ഒറ്റയ്ക്ക് ബിഗ് ടിക്കറ്റ് പര്‍ചേസ് ചെയ്യാന്‍ തുടങ്ങി. ഈ വര്‍ഷം 5 തവണയാണ് ഞാന്‍ ഭാഗ്യം പരീക്ഷിച്ചത്'- ജയകുമാര്‍ പറഞ്ഞു.
1.5 കോടി ദിര്‍ഹത്തിന്റെ ജാക്ക്‌പോട്ട് പ്രൈസ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ മേയ് മാസത്തിലാണ് ജയകുമാര്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. എന്നാല്‍ ഭാഗ്യം തുണച്ചില്ല. പക്ഷേ മേയില്‍ വാങ്ങിയ ടിക്കറ്റ് ജയകുമാറിന് ഓഗസ്റ്റില്‍ സമ്മാനിച്ചത് വന്‍ തുകയുടെ അപ്രതീക്ഷിത സമ്മാനം. സെക്കന്‍ഡ് ചാന്‍ഡ് ക്യാമ്പയിനിലൂടെ 10 ഭാഗ്യശാലികള്‍ക്കാണ് വിജയികളാകാന്‍ രണ്ടാമത് ഒരു അവസരം കൂടി ലഭിച്ചിരിക്കുന്നത്. ഇവര്‍ക്ക് ഡ്രീം 12 മില്യന്‍ നറുക്കെടുപ്പില്‍ ഗ്രാന്റ് പ്രൈസോ, രണ്ടാം സമ്മാനമായ ഒരു മില്യന്‍ ദിര്‍ഹമോ മറ്റ് നാല് ക്യാഷ് പ്രൈസുകളോ സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. സെപ്തംബര്‍ മൂന്നിനാണ് ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പ്.
ബിഗ് ടിക്കറ്റ് ഡ്രീം 12 മില്യന്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റ് വാങ്ങാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 വരെയാണ്. നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങിയാല്‍ മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റിന് നികുതി ഉള്‍പ്പെടെ 150 ദിര്‍ഹമാണ് നിരക്ക്. അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലും അല്‍ഐന്‍ വിമാനത്താവളത്തിലുമുള്ള ബിഗ് ടിക്കറ്റ് സ്റ്റോറുകള്‍ വഴിയോ അല്ലെങ്കില്‍ www.bigticket.ae എന്ന വെബ്‍സൈറ്റ് വഴി ഓണ്‍ലൈനായോ ടിക്കറ്റുകള്‍ സ്വന്തമാക്കാം. ഈ മാസത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത് വഴി ചിലപ്പോള്‍ കോടീശ്വരനാവാനുള്ള നിങ്ങളുടെ അവസരമായിരിക്കും തെളിയുക. സെപ്തംബര്‍ മൂന്നിന് യുഎഇ സമയം രാത്രി 7.30ന് നടക്കുന്ന 231-ാമത് ലൈവ് നറുക്കെടുപ്പ് കാണാനായി ബിഗ് ടിക്കറ്റിന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകള്‍ സന്ദര്‍ശിക്കുക.
രണ്ട് സൗജന്യ ടിക്കറ്റുകള്‍ ലഭിച്ച മറ്റ് വിജയികളും അവരുടെ ടിക്കറ്റ് നമ്പരും രാജ്യവും വാങ്ങിയ മാസവും
പ്രദീപ് കരുണാകരന്‍ 227085607 ഇന്ത്യ ഏപ്രില്‍
സുചിത ജോസഫ് 228088216 ഇന്ത്യ മേയ്
രതീഷ് രവീന്ദ്രന്‍ 228276242 ഇന്ത്യ മേയ്
ഇഷാഖ് ഇഷാഖ് 228085417 ഇന്ത്യ മേയ്
റംസിവ രവിശങ്കര്‍ 224031215 ഇന്ത്യ ജനുവരി
സച്ചിദാനന്ദന്‍ കാസു 229103152 ഇന്ത്യ ജൂണ്‍
ലിജു മാത്യു 224167010 ഇന്ത്യ ജനുവരി
ക്ലോഡി അല്‍ ഹചാചെ 228307897 ലെബനോന്‍ മേയ്
അലി അഹ്മദ് 224242880 യുഎഇ ജനുവരി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam