ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പ്, ജന്മദിനം; ഇരട്ടി മധുരമായി പ്രവാസിക്ക് ഒരു കോടി രൂപ സമ്മാനം

Published : Sep 27, 2021, 10:06 PM ISTUpdated : Sep 27, 2021, 11:43 PM IST
ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പ്, ജന്മദിനം; ഇരട്ടി മധുരമായി പ്രവാസിക്ക് ഒരു കോടി രൂപ സമ്മാനം

Synopsis

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാണ് ഖാലിദിന്റെ 27-ാം ജന്മദിനം. നേരത്തെയെത്തിയ ജന്മദിന സമ്മാനമാണ് നറുക്കെടുപ്പിലെ വിജയം. മാത്രമല്ല തങ്ങളുടെ ആദ്യത്തെ കണ്മണിയുടെ വരവ് കൂടി കാത്തിരിക്കുകയാണ് ഖാലിദും ഭാര്യയും. 

ദുബൈ: യുഎഇയിലെ പുതിയ ഭാഗ്യക്കുറിയുടെ(raffle) ഉദ്ഘാടന നറുക്കെടുപ്പില്‍(raffle draw) പ്രവാസിക്ക് 700,000 ദിര്‍ഹം(ഒരു കോടിയിലേറെ ഇന്ത്യന്‍ രൂപ)സമ്മാനം. ദുബൈയില്‍(Dubai) താമസിക്കുന്ന 26കാരനായ പാകിസ്ഥാന്‍ സ്വദേശി ഖാലിദ് ദാദ് ആണ് ഈ ഭാഗ്യവാന്‍. 

എട്ടുവര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന ഖാലിദിന് ഏറ്റവും സന്തോഷകരമായ സമയത്താണ് ഭാഗ്യസമ്മാനം തേടിയെത്തിയത്. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാണ് ഖാലിദിന്റെ 27-ാം ജന്മദിനം. നേരത്തെയെത്തിയ ജന്മദിന സമ്മാനമാണ് നറുക്കെടുപ്പിലെ വിജയം. മാത്രമല്ല തങ്ങളുടെ ആദ്യത്തെ കണ്മണിയുടെ വരവ് കൂടി കാത്തിരിക്കുകയാണ് ഖാലിദും ഭാര്യയും. 

മാര്‍ക്കറ്റിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഖാലിദ് പണം എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. പക്ഷേ കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരുന്നതിനായി ഒരു തുക മാറ്റിവെക്കണമെന്നാണ് ആഗ്രഹം. തന്നെ സംബന്ധിച്ചിടത്തോളം ഈ തുക വളരെ വലുതാണെന്നും ഇത് ജീവിതം തന്നെ മാറ്റി മറിക്കുമെന്നും ഖാലിദ് പറഞ്ഞു. ഓണ്‍ലൈന്‍ വഴിയാണ് ഖാലിദ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. സ്ഥിരമായി നറുക്കെടുപ്പുകളില്‍ പങ്കെടുക്കാറുണ്ടെങ്കിലും ഇതുവരെ വിജയിച്ചിരുന്നില്ല. തെരഞ്ഞെടുത്ത ഏഴ് നമ്പറുകളില്‍ ആറെണ്ണം യോജിച്ച് വന്നതോടെയാണ് ഖാലിദിന് വന്‍ തുക സമ്മാനം നേടാനായത്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ
മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ദേ​ശീ​യ​ ദി​ന പ​രേ​ഡ്​ കോ​ർ​ണി​ഷി​ൽ, പങ്കെടുത്ത് ഖത്തർ അമീർ