
മസ്‌കറ്റ്: അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തില്‍ പ്രവാസി തൊഴിലാളി മരിച്ചു. ഒമാനിലെ വടക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ ബുധനാഴ്ചയാണ് ജോലിക്കിടെ തൊഴിലാളി മരിച്ചത്.
ഏഷ്യക്കാരനാണ് മരിച്ചത്. 11 മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് വടക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ക്ക് തൊഴിലാളിയെ പുറത്തെടുക്കാനായതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബലന്‍സ് അധികൃതര്‍ പറഞ്ഞു. അല്‍ മുദൈബി വിലായത്തിലെ സമദ് അല്‍ ഷാനില്‍ അറ്റകുറ്റപ്പണിക്കിടെ മണ്ണിടിഞ്ഞ് അതിനടിയില്‍പ്പെട്ടാണ് തൊഴിലാളി മരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam