കൊവിഡ് പ്രതിസന്ധിക്കിടയിലും പ്രവാസികള്‍ നാട്ടിലേക്ക് അയച്ച പണത്തില്‍ വര്‍ദ്ധനവ്

Published : Dec 01, 2020, 11:25 PM IST
കൊവിഡ് പ്രതിസന്ധിക്കിടയിലും പ്രവാസികള്‍ നാട്ടിലേക്ക് അയച്ച പണത്തില്‍ വര്‍ദ്ധനവ്

Synopsis

ജനുവരി ഒന്ന് മുതൽ ഒക്ടോബർ അവസാനം വരെയുള്ള കാലയളവിൽ നിയമാനുസൃത മാർഗ്ഗത്തിലൂടെ സൗദിയിൽ നിന്ന് വിദേശികളയച്ചത് 12340 കോടി റിയാലാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ പത്തുമാസത്തിനിടെ വിദേശികൾ 1935 കോടി റിയാൽ അധികം അയച്ചു. 

ജിദ്ദ: കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്. പത്തു മാസത്തിനിടെ വിദേശികൾ 123.4 ബില്യൺ റിയാലാണ് വിവിധ രാജ്യങ്ങളിലേക്ക് അയച്ചതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

ജനുവരി ഒന്ന് മുതൽ ഒക്ടോബർ അവസാനം വരെയുള്ള കാലയളവിൽ നിയമാനുസൃത മാർഗ്ഗത്തിലൂടെ സൗദിയിൽ നിന്ന് വിദേശികളയച്ചത് 12340 കോടി റിയാലാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ പത്തുമാസത്തിനിടെ വിദേശികൾ 1935 കോടി റിയാൽ അധികം അയച്ചു. കോവിഡ് പ്രതിസന്ധിക്കിടയിലും വിദേശികളയക്കുന്ന പണത്തിൽ ഈ വർഷം 18.6 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയതെന്ന് സൗദി സെൻട്രൽ ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ നാലു വർഷമായി വിദേശികളയക്കുന്ന പണത്തിൽ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. നാലു വർഷത്തിനിടെ വിദേശികളുടെ ഏറ്റവും കുറഞ്ഞ റെമിറ്റൻസ് രേഖപ്പെടുത്തിയത് കഴിഞ്ഞ വർഷമാണ്. 2018 ൽ 13640 കോടി റിയാൽ സ്വദേശത്തേക്ക് അയച്ച സ്ഥാനത്തു കഴിഞ്ഞ വർഷം വിദേശികളയച്ചത് 12550 കോടി റിയാലാണ്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി വിദേശികളയച്ച പണത്തിന്റെ കണക്കുകളാണ് സൗദി സെൻട്രൽ ബാങ്ക് പുറത്തുവിട്ടത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നേരത്തെ സീൽ ചെയ്ത് പോയ കുപ്പിവെള്ള നിർമ്മാണ പ്ലാന്റ് രാത്രിയിൽ വീണ്ടും പ്രവർത്തിപ്പിച്ചു; നടപടിയെടുത്ത് കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി
പരീക്ഷാക്കാലം കഴിഞ്ഞതിന്റെ ആഘോഷം, ആഡംബര കാറുകളിൽ മലയാളി വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം; നിയമലംഘകരെ നാടുകടത്താൻ തീരുമാനം