യുഎഇയില്‍ ജോലിസ്ഥലത്ത് ബുള്‍ഡോസര്‍ കയറി തൊഴിലാളി മരിച്ചു

Published : Oct 15, 2019, 12:10 PM ISTUpdated : Oct 15, 2019, 12:20 PM IST
യുഎഇയില്‍ ജോലിസ്ഥലത്ത് ബുള്‍ഡോസര്‍ കയറി തൊഴിലാളി മരിച്ചു

Synopsis

ജോലിസ്ഥലത്ത് ഉറങ്ങുകയായിരുന്ന തൊഴിലാളി ബുള്‍ഡോസര്‍ കയറി മരിച്ചു. ഷാര്‍ജ മലീഹയിലായിരുന്നു സംഭവം. പാകിസ്ഥാന്‍ പൗരനാണ് മരിച്ചത്. 

ഷാര്‍ജ: ഷാര്‍ജയില്‍ ജോലി സ്ഥലത്തുവെച്ച് ബുള്‍ഡോസര്‍ ശരീരത്തിലൂടെ കയറി തൊഴിലാളിക്ക് ദാരുണാന്ത്യം. ഷാര്‍ജ മലീഹയിലെ കെട്ടിട നിര്‍മാണ സ്ഥലത്തായിരുന്നു സംഭവം.  ജോലിയ്ക്കിടയിലെ ഇടവേളയില്‍ ഉറങ്ങുകയായിരുന്ന പാകിസ്ഥാന്‍ പൗരനാണ് അപകടത്തില്‍ പെട്ടത്.

33കാരനായ തൊഴിലാളി ബുള്‍ഡോസറിന്റെ അടിയിലാണ് വിശ്രമിക്കാനായി കിടന്നിരുന്നത്. ഇത് അറിയാതെ ഡ്രൈവര്‍ ബുള്‍ഡോസര്‍ മുന്നോട്ടെടുക്കുകയായിരുന്നു. വാഹനം ശരീരത്തില്‍ കയറിയിറങ്ങിയതോടെ സംഭവസ്ഥലത്തുവെച്ചുതന്നെ ഇയാള്‍ മരിച്ചതായി പൊലീസ് അറിയിച്ചു. അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വാഹനം ഓടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്ത് പ്രോസിക്യൂഷന് കൈമാറി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇറാൻ ആക്രമണത്തെ അപലപിച്ച് മോദി, കുവൈത്തിന് ഇന്ത്യയുടെ പൂർണ പിന്തുണയും ഐക്യദാർഢ്യവും
അഴിമതി, കൈക്കൂലി, അധികാര ദുർവിനിയോഗം; ഏഴ് മന്ത്രാലയങ്ങളിലെ 78 ഉദ്യോസ്ഥർ സൗദിയിൽ അറസ്റ്റിൽ