
റിയാദ്: പ്രതിരോധം ശക്തമാക്കാൻ കൂടുതൽ അമേരിക്കൻ സൈനികർ സൗദിയിലേക്ക്. മൂവായിരം സൈനികർക്കു പിന്നാലെ പാട്രിയറ്റ് മിസൈൽ സംവിധാനങ്ങളും എത്തുന്നു. മേഖലയിലെ സുരക്ഷക്ക് അതീവ പ്രാധാന്യമെന്ന് സൗദി അറേബ്യ വ്യക്തമാക്കി.
സൗദിയിൽ 200 സൈനികരെയും പാട്രിയറ്റ് മിസൈൽ ബാറ്ററിയും നാലd റഡാർ സംവിധാനങ്ങളും വിന്യസിക്കുമെന്നു കഴിഞ്ഞ മാസം പെന്റഗൺ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സൗദിയിലേക്ക് കൂടുതൽ സൈനികരെയും ആയുധങ്ങളും അമേരിക്ക അയക്കുന്നത്.
ഇറാൻ ഉയർത്തുന്ന കടുത്ത ഭീഷണിയുടെ പശ്ചാത്തലത്തിലാണ് സൗദിയും അമേരിക്കയും പ്രതിരോധ മേഖലയിൽ സഹകരണം ശക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് മേഖലയുടെ സുരക്ഷ ലക്ഷ്യമിട്ട് കൂടുതൽ സൈനികർക്ക് പിന്നാലെ അമേരിക്കൻ മിസൈൽ സന്നാഹങ്ങളും സൗദിയിൽ എത്തുന്നത്.
സൗദിയിലെ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സൗദി അറേബ്യയുടെ പ്രതിരോധ ശേഷി ഉയർത്തുന്നതിനാണ് കൂടുതൽ അമേരിക്കൻ സൈനികരെയും ആയുധങ്ങളും അമേരിക്ക വിന്യസിക്കുന്നത്.
ഒപ്പം സൗദിയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിന്റെയും പങ്കാളിത്തത്തിന്റെയും അടിസ്ഥാനത്തിലും മേഖലയെ സംരക്ഷിക്കുന്നതിനുമാണ് കൂടുതൽ സൈനികരെ വിന്യസിക്കുന്നതെന്നും പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു.
പ്രതീകാത്മക ചിത്രം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam