കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി സൗദി അറേബ്യയിൽ മരിച്ചു

Published : Jun 17, 2021, 11:58 PM IST
കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി സൗദി അറേബ്യയിൽ മരിച്ചു

Synopsis

കാൽനൂറ്റാണ്ടായി സൗദിയിൽ പ്രവാസിയായ ഉസ്മാൻ ബേക്കറി ജീവനക്കാരനായിരുന്നു. നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടയിലാണ് അസുഖ ബാധിതനായി ആശുപത്രിയിലായത്. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. രോഗബാധിതനായി കഴിഞ്ഞ 18 ദിവസമായി ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം നിലമ്പൂർ മൂത്തേടം ചെട്ടിയാരങ്ങാടി സ്വദേശി കൊല്ലറമ്പൻ ഉസ്മാൻ (49) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. 

കാൽനൂറ്റാണ്ടായി സൗദിയിൽ പ്രവാസിയായ ഉസ്മാൻ ബേക്കറി ജീവനക്കാരനായിരുന്നു. നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടയിലാണ് അസുഖ ബാധിതനായി ആശുപത്രിയിലായത്. പിതാവ്: പരേതനായ കൊല്ലറമ്പൻ അബൂബക്കർ,  ഭാര്യ: ഫൗസിയ, മക്കൾ: ഉനൈസ് ബാബു (21), ജഹാന ഷറിൻ (15), ഫാതിമ നിൻസാന (14), മുഹമ്മദ് മുബീനുൽ ഹഖ് (11), മെഹദിയ (4).

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

500 കോടി ഡോളർ യുഎഇ ഇന്ത്യയിൽ നിക്ഷേപിക്കും; മണിക്കൂറുകൾ മാത്രം നീണ്ട മോദിയുടെ സന്ദർശനം, പിറന്നത് നിർണായക കരാറുകൾ
പട്രോളിംഗ് നടത്തിയ പൊലീസ് കണ്ടത് കടയ്ക്ക് മുമ്പിലെ ആൾക്കൂട്ടം; പിന്നാലെ നാലുപേർ അറസ്റ്റിൽ, പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു